യുവാക്കളെ കുടുക്കുന്ന നഗ്നചിത്ര മാഫിയ കൊച്ചിയിലും: സിനിമാ താരങ്ങളെ അടക്കം നഗ്നചിത്രം കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്ത യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയവരിൽ മലയാളത്തിലെ യുവ താരവും

യുവാക്കളെ കുടുക്കുന്ന നഗ്നചിത്ര മാഫിയ കൊച്ചിയിലും: സിനിമാ താരങ്ങളെ അടക്കം നഗ്നചിത്രം കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്ത യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയവരിൽ മലയാളത്തിലെ യുവ താരവും

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ യുവതാരത്തിന്റെ അടക്കം ന്ഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ച ശേഷം, ഇവരെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെട്ട് ശേഷം, ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. മലയാള സിനിമയിലെ യുവ താരവും സംഘത്തിന്റെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കൊച്ചി പാലാരിവട്ടം സ്വദേശി നിയായ ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 27-നാണ് സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റായ ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാർലർ കെട്ടിടത്തിലേക്ക് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്.
തുടർന്ന് കെട്ടിടത്തിലെ മുറിയിൽ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉൾപ്പെടെ മൂന്നുപേർ ഇവിടേക്കെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരെയും നഗ്നരാക്കി ജൂലിയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്. കേസിൽ ഇനിയും രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.

ഇത് കൂടാതെ ജൂലിയുടെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇവർ നിരവധി ചെറുപ്പക്കാരുടെ അശ്ലീല ചിത്രങ്ങൾ കൈവശപ്പെടുത്തി ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്റെ ചാറ്റ് ഇവരുടെ വാട്‌സ്അപ്പ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇത്തരത്തിൽ നൂറുകണക്കിനു യുവാക്കളെ ഇവർ കെണിയിൽ പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വിശദമായ അ്‌ന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.