നവരാത്രി ആഘോഷങ്ങൾക്കായി സ്കൂളിൽ ലൈറ്റുകൾ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ; സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ
ഗാന്ധിനഗർ: നവരാത്രി പരിപാടിക്കായി സ്കൂളിൽ ലൈറ്റുകൾ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആര്യ രാജ്സിംഗ് (15) ആണ് മരിച്ചത്.
പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ വിജാപൂരിലെ സെന്റ് ജോസഫ് സ്‌കൂളിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
നവരാത്രിയുടെ ഭാഗമായി സ്‌കൂള്‍ അലങ്കരിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. തുടർന്ന് ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ ആര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി ഇന്‍സ്‌പെക്ടര്‍ വി ആര്‍ ചാവ്ദ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു.
Third Eye News Live
0