video
play-sharp-fill
കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരം ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം ; ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ ; രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സി 859 ഗോളുകൾ ; 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെ മൂന്നാമത്

കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരം ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം ; ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ ; രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സി 859 ഗോളുകൾ ; 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെ മൂന്നാമത്

സ്വന്തം ലേഖകൻ

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു.

ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസിലാണ് റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍ പിറന്നത്. ”ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോള്‍ എത്തിയത്. ഞാന്‍ കളിക്കുന്നതു തുടര്‍ന്നാല്‍ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.” റൊണാള്‍ഡോ മത്സരശേഷം പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

450 ഗോളുകള്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും 101 ഗോളുകള്‍ യുവന്റസിലും 68 ഗോളുകള്‍ അല്‍ നസ്‌റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്‌പോര്‍ടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 859 കരിയര്‍ ഗോളുകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.