90 പേരുടെ ആന്റിജൻ പരിശോധിച്ചപ്പോൾ ഒൻപതു പേർക്കു കൊവിഡ്; വടവാതൂരിലെ എം.ആർ.എഫ് ഫാക്ടറി മൂന്നു ദിവസത്തേയ്ക്ക് അടച്ചു; ഇനി തുറക്കുക ഞായറാഴ്ച മാത്രം; മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും

90 പേരുടെ ആന്റിജൻ പരിശോധിച്ചപ്പോൾ ഒൻപതു പേർക്കു കൊവിഡ്; വടവാതൂരിലെ എം.ആർ.എഫ് ഫാക്ടറി മൂന്നു ദിവസത്തേയ്ക്ക് അടച്ചു; ഇനി തുറക്കുക ഞായറാഴ്ച മാത്രം; മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജീവനക്കാരിൽ കൂടുതൽ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വടവാതൂർ എം.ആർ.എഫ് ഫാക്ടറി അടച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഒൻപതു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ കമ്പനിയിൽ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ ജീവനക്കാർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയം ഉടലെടുത്തത്. തുടർന്നാണ് കൂടുതൽ ജീവനക്കാർക്ക് ആന്റിജൻ പരിശോധന നടത്താൻ കമ്പനി തീരുമാനം എടുത്തത്. തുടർന്നു, ഇന്നലെ കമ്പനിയിലെ 90 ജീവനക്കാരെ ഉൾപ്പെടുത്തി ആന്റിജൻ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ഒൻപതു പേർക്കു കൊവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപത് ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കമ്പനി താല്കാലികമായി മൂന്നു ദിവസം അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയുള്ള ആദ്യ ഷിഫ്റ്റ് മുതൽ കമ്പനി അടച്ചിടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നു ദിവസം കമ്പനി അടച്ചിട്ടാൻ ഇനി ശനിയാഴ്ച രാവിലെ മാത്രമാവും തുറക്കുക. എന്നാൽ, ശനിയാഴ്ച സ്വാതന്ത്ര്യദിനമായതിനാൽ കമ്പനിയിൽ അവധിയാണ്.

ഈ സാഹചര്യത്തിൽ ഞായറാഴ്ച മാത്രമേ കമ്പനി തുറക്കൂ. ഫലത്തിൽ നാലു ദിവസം കമ്പനി അടച്ചിടുന്ന സാഹചര്യമാകും ഉണ്ടാകുക. കമ്പനി അടച്ചിട്ട ശേഷം ജീവനക്കാരെ മുഴുവനും കൊവിഡ് ടെസ്റ്റിനു വിധേയരാക്കും. ഇതിനു ശേഷമേ കമ്പനി തുറക്കൂ. ഇതിനിടെ കമ്പനി അണുവിമുക്തമാക്കുകയും ചെയ്യും.