വാക്സിനേഷൻ യഞ്ജം; പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് വെള്ളിയാഴ്ച മുതൽ അടുത്ത 75 ദിവസം കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് വെള്ളിയാഴ്ച മുതൽ അടുത്ത 75 ദിവസം കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യം. പ്രത്യേക വാക്സിനേഷൻ യജ്ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി വാക്സിൻ ലഭിക്കുമെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു.
ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ ‘ആസാദി കാ അമൃത് മഹോൽസവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്നാം-ഡോസ് വിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ മുൻകരുതൽ ഡോസ് സ്വീകരിച്ചത്. 60 വയസും അതിൽ കൂടുതലുമുള്ള യോഗ്യരായ 16 കോടി ജനസംഖ്യയുടെ 26 ശതമാനവും ആരോഗ്യ സംരക്ഷണ, മുൻനിര തൊഴിലാളികളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Third Eye News Live
0