play-sharp-fill
എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പമ്പ് തുടങ്ങാന്‍ അനുമതിനേടിയത് 700 പേര്‍; അനുമതി നേടിക്കൊടുക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവർത്തിക്കുന്നത് വൻ സംഘം; ബിനാമി പേരിൽ അനുമതിനേടുന്നതോടെ മറിച്ചു വിൽപ്പന; വിവിധ പെട്രോളിയം കമ്പനികളില്‍ 400 അപേക്ഷകള്‍ പരിഗണനയിൽ

എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പമ്പ് തുടങ്ങാന്‍ അനുമതിനേടിയത് 700 പേര്‍; അനുമതി നേടിക്കൊടുക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവർത്തിക്കുന്നത് വൻ സംഘം; ബിനാമി പേരിൽ അനുമതിനേടുന്നതോടെ മറിച്ചു വിൽപ്പന; വിവിധ പെട്രോളിയം കമ്പനികളില്‍ 400 അപേക്ഷകള്‍ പരിഗണനയിൽ

തിരുവനന്തപുരം: വൈദ്യുതിവാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോഴും എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ പമ്പ് തുടങ്ങാന്‍ അനുമതിനേടിയത് 700 പേര്‍. വിവിധ പെട്രോളിയം കമ്പനികളില്‍ 400 അപേക്ഷകള്‍ പരിഗണനയിലുണ്ട്.

ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അപ്രസക്തമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്ത് പുത്തന്‍ ഇന്ധന പമ്പുകള്‍ പെരുകുകയാണ്. പമ്പിന് അനുമതി നേടിക്കൊടുക്കാന്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ബിനാമി പേരിലും ഒട്ടേറെപ്പേര്‍ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതിനേടിയെടുക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും അനുമതിലഭിക്കും വിധത്തിലാണ് ക്രമീകരണം. ബിനാമി അപേക്ഷകരെവെച്ച് അനുമതിനേടിയശേഷം വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കുന്നവരുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിതതുക നല്‍കിയാല്‍ പമ്പ് ലൈസന്‍സ് നേടിക്കൊടുക്കാമെന്ന് വാഗ്ദാനംചെയ്യുന്ന സംഘവും സജീവം. എണ്ണക്കമ്പനി ഉദ്യോഗസ്ഥരിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. അപേക്ഷനല്‍കേണ്ട രീതിയും അതിന്റെ സാങ്കേതികത്വവും അറിയാവുന്നവരാണിവര്‍. ഒരു മേഖലയില്‍ പമ്പ് തുടങ്ങണമെങ്കില്‍ എണ്ണക്കമ്പനി പരസ്യംചെയ്ത് അപേക്ഷകരെ ക്ഷണിക്കണമെന്നതാണ് ആദ്യനടപടി.

പലപ്പോഴും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏതുമേഖലയില്‍ പമ്പ് തുടങ്ങണമെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷമാകും പരസ്യം. പമ്പ് തുടങ്ങാന്‍ സ്ഥലംവരെ ഇടനിലക്കാര്‍ ഇടപെട്ട് പാട്ടത്തിന് ശരിയാക്കി നല്‍കും. ലൈസന്‍സ് ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തി എന്നപേരിലാണ് അപേക്ഷകനെ സ്ഥലം ഉടമയ്ക്ക് പരിചയപ്പെടുത്തുക.

രൂപരേഖ തയ്യാറാക്കുന്നതും അപേക്ഷ സമര്‍പ്പിക്കുന്നതും കമ്പനി നേരിട്ടാണ്. റവന്യു, അഗ്‌നിരക്ഷാസേന, തദ്ദേശം, പൊതുമരാമത്ത്, പോലീസ് എന്നിവയുടെ അനുമതിനേടണം. എഡിഎമ്മിനാണ് അപേക്ഷസമര്‍പ്പിക്കേണ്ടത്. മിക്കപ്പോഴും ശരിക്കുള്ള നിക്ഷേപകരായിരിക്കില്ല അപേക്ഷകര്‍. ഇത് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ക്കുമറിയാം.