ഇടുക്കി ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഏഴു പേർക്കും രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ; 26 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഏഴു പേർക്കും രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ; 26 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 361 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ച 7 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം പകർന്നത്. അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 26 പേർ ജില്ലയിൽ ഇന്ന് രോ​ഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ
1. പീരുമേട് സ്വദേശി (33).
2. പീരുമേട് സ്വദേശി (36). സ്പ്രിങ് വാലി എസിഎസ്ഒ ഓഫീസിലെ ക്ലർക്ക് ആണ്. കുമളി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ആരുന്നു. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
3. ഉപ്പുതറ സ്വദേശി (52). വാഗമൺ എഎസ്ഐ ആണ്. കുമളി‌ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടി ആയിരുന്നു. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
4. കരുണാപുരം സ്വദേശി (25). കുമളി‌ ചെക്ക്പോസ്റ്റിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആണ്. ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
5. മമ്മട്ടിക്കാനം സ്വദേശി (61). എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്.
6. പെരുവന്താനം സ്വദേശിനി (31)
7. കട്ടപ്പന സ്വദേശി (22). ഉറവിടം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group