വയലിൽ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റു ; 7 പേർക്ക് ദാരുണാന്ത്യം ; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
റായ്പുർ: ഛത്തീസ്ഗഢിൽ ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. ഭട്ടപാര ജില്ലയിലെ ബലോദബസാറിലാണ് ദാരുണ സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകീട്ട് മൊഹ്താര ഗ്രാമത്തിലാണ് അപകടമുണ്ടായത്. വയലിൽ ജോലി ചെയ്യുന്നവരാണ് മിന്നലേറ്റ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകീട്ട് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. വയലിൽ നിന്നു മഴ കൊള്ളാതിരിക്കാൻ അടുത്തുള്ള കുളത്തിനരികിലേക്ക് മാറി നിന്നപ്പോഴാണ് ഇവർക്ക് മിന്നലേറ്റതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Third Eye News Live
0