play-sharp-fill
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം; ‘ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന’ ഉൾപ്പെടെ ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ; ലൈഫ് ടൈം അച്ചീവ് മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണവും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം; ‘ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന’ ഉൾപ്പെടെ ഇന്ന് പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ; ലൈഫ് ടൈം അച്ചീവ് മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണവും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം 67 സിനിമകൾ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണവും ഇന്നത്തെ പ്രത്യേകതയാണ്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഞായറാഴ്ച ലോക സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ അഞ്ചു ചിത്രങ്ങളുടെ പ്രദർശനം ഉണ്ടാവും. ഇന്ത്യൻ സിനിമ ടുഡേ വിഭാഗത്തിൽ നാലും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ചും ചിത്രങ്ങൾ ഉണ്ടാവും. മലയാള സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു സിനിമകൾ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഓരോ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും.

മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമയുടെ പ്രദർശനവും ഇന്നാണ്.

ഉച്ചയ്ക്ക് 3:00 മണിക്ക് ശ്രീപദ്മനാഭ തീയേറ്ററിൽ ആണ് പ്രദർശനം. കെനിയൻ ഗോത്ര ഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന പാത്ത് മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും. 6.15 ന് ശ്രീ തീയേറ്ററിലാണ് പ്രദർശനം.

സംവിധായകൻ കൃഷാന്ത് ആർ.കെയുടെ സംഘർഷ ഘടനയും മലയാള സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

വൈകുന്നേരം 6 മണിക്ക് അജന്ത തിയേറ്ററിലാണ് പ്രദർശനം. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ ആൻ ഹുയിമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. ഉച്ചയ്ക്ക് 2.30 ന് നിള തീയേറ്ററിലാണ് പരിപാടി.