play-sharp-fill
66-ാം സംസ്ഥാന സ്കൂള്‍ കായിക മേള ; അൻസ്വാഫ് വേഗ രാജാവ് ; സീനിയർ വിഭാ​ഗത്തെക്കാൾ മികച്ച പ്രകടനം ; ആർ. ശ്രേയ വേഗറാണി

66-ാം സംസ്ഥാന സ്കൂള്‍ കായിക മേള ; അൻസ്വാഫ് വേഗ രാജാവ് ; സീനിയർ വിഭാ​ഗത്തെക്കാൾ മികച്ച പ്രകടനം ; ആർ. ശ്രേയ വേഗറാണി

സ്വന്തം ലേഖകൻ

കൊച്ചി: 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയിൽ വേ​ഗരാജാവായി എറണാകുളത്തിന്റെ കെ എ അൻസ്വാഫ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ബോയ്സ് 100 മീറ്ററിൽ 10.806 സെക്കൻഡിലാണ് അൻസ്വാഫ് ഓടിയെത്തിയത്. കീരാമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാർഥിയാണ് അൻസ്വാഫ്.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ രഹ്ന രഘു ഒന്നാമതെത്തി. 12.62 സെക്കൻ‍ഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം 100 മീറ്റർ ജൂനിയർ ​ഗേൾസ് വിഭാ​ഗത്തിൽ സ്വർണം നേടിയ ആർ ശ്രേയ സീനിയർ വിഭാ​ഗത്തെക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആർ ശ്രേയയാണ് വേ​ഗറാണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ സ്കൂളിലെ ജെ നിവേദ് കൃഷ്ണയ്ക്കാണ് (10.98) ഒന്നാം സ്ഥാനം.100 മീറ്റര്‍ പോരാട്ടങ്ങളിൽ ഇത്തവണയും മീറ്റ് റെക്കോർഡുകൾ പിറന്നില്ല. സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർ‌കോട് അംഗഡിമൊഗർ ജിഎച്ച്എസ്എസിലെ ബിഎ നിയാസ് അഹമ്മദ് (12.40) ഒന്നാമതെത്തി. സബ് ജൂനിയർ പെൺകുട്ടികളിൽ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ടിലെ എസ്. ദേവപ്രിയ (13.17) സ്വർണം നേടി.