കേരളത്തില്‍ 5ജി സേവനകള്‍ക്ക് തുടക്കം ;  കൊച്ചിയിൽ 5ജി എവിടെയെല്ലാം ലഭ്യമാണ് ? എങ്ങനെ 5ജി എനേബിൾ ചെയ്യാം ?  വിവരങ്ങൾ ഇതാ

കേരളത്തില്‍ 5ജി സേവനകള്‍ക്ക് തുടക്കം ; കൊച്ചിയിൽ 5ജി എവിടെയെല്ലാം ലഭ്യമാണ് ? എങ്ങനെ 5ജി എനേബിൾ ചെയ്യാം ? വിവരങ്ങൾ ഇതാ

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തില്‍ 5ജി സേവനകള്‍ക്ക് തുടക്കമായി. വൈകിട്ട് 6.30ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സേവനം ഉദ്ഘാടനം ചെയ്തു.

ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇതേ പ്രദേശത്തെ സാധാരണക്കാർക്കും 5ജി ലഭ്യമായി തുടങ്ങും. റിലയൻസ് ജിയോ ആണ് കേരളത്തിൽ 5ജി സേവനം എത്തിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാക്കനാട് ഇൻഫോപാർക്ക്, നെടുമ്പാശേരി വിമാനത്താവളം, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങി അരൂർ വരെയും 5ജി സിഗ്നലുകൾ എത്തും. കൊച്ചിക്ക് പുറമെ ഗുരുവായൂർ ക്ഷേത്ര പരിശരത്തേക്കും 5ജി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇതിനായി 150 ൽ അധികം ടവറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഒരു സെക്കൻഡിൽ 100 മുതൽ 300 എംബി ശരാശരി വേഗമാണ് 5ജി ഉറപ്പ് നൽകുന്നത്. അതായത് 4ജിയെക്കാൾ പത്തിരട്ടി വേഗത.

ജിയോ സിമ്മിൽ പ്രവർത്തിക്കുന്ന 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ളവർക്ക് 5ജി സേവനം സ്വന്തമാക്കാം. നിങ്ങൾക്ക് 5ജി ലഭ്യമാണെങ്കിൽ ജിയോ തന്നെ ഇത് സംബന്ധിച്ച സന്ദേശം നിങ്ങൾ അയച്ചിരിക്കും. 5ജി സേവനം സ്വന്തമാക്കാൻ ഫോണിൽ മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യണം. തുടർന്ന് ജിയോ 5ജി വെൽകം ഓഫർ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 239 രൂപയുടെ റീചാർജിലോ അതിൽ കൂടുതൽ തുകയുടെ പ്ലാനിലോ മാത്രമേ 5ജി ലഭ്യമാവുകയുള്ളു.

Tags :