കേരളത്തില്‍ 5ജി സേവനകള്‍ക്ക് തുടക്കം ; കൊച്ചിയിൽ 5ജി എവിടെയെല്ലാം ലഭ്യമാണ് ? എങ്ങനെ 5ജി എനേബിൾ ചെയ്യാം ? വിവരങ്ങൾ ഇതാ
സ്വന്തം ലേഖകൻ കൊച്ചി : കേരളത്തില്‍ 5ജി സേവനകള്‍ക്ക് തുടക്കമായി. വൈകിട്ട് 6.30ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സേവനം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇതേ പ്രദേശത്തെ സാധാരണക്കാർക്കും 5ജി ലഭ്യമായി തുടങ്ങും. റിലയൻസ് ജിയോ ആണ് കേരളത്തിൽ 5ജി സേവനം എത്തിച്ചിരിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക്, നെടുമ്പാശേരി വിമാനത്താവളം, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങി അരൂർ വരെയും 5ജി സിഗ്നലുകൾ എത്തും. കൊച്ചിക്ക് പുറമെ ഗുരുവായൂർ ക്ഷേത്ര പരിശരത്തേക്കും 5ജി […]