play-sharp-fill
ജിയോ ട്രൂ 5 ജി ഇന്നു മുതൽ തിരുവനന്തപുരത്തും; നിലവിലെ 4ജി സിം ഉപയോ​ഗിച്ച്  5ജി സേവനങ്ങൾ നേടാം; കൂടുതൽ വിവരങ്ങൾ അറിയാം

ജിയോ ട്രൂ 5 ജി ഇന്നു മുതൽ തിരുവനന്തപുരത്തും; നിലവിലെ 4ജി സിം ഉപയോ​ഗിച്ച് 5ജി സേവനങ്ങൾ നേടാം; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ

ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. നിലവിലെ 4ജി സിം ഉപയോ​ഗിച്ച് 5ജി സേവനങ്ങൾ നേടാം. വൈകാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങൾ അറിയിച്ചു.

ഫോണിൽ 5ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സിൽ ‘സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്ക്’ ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കുക. ‘പ്രിഫേഡ് നെറ്റ്‍വർക് ടൈപ്’ തുറക്കുമ്പോൾ 5ജി ഓപ്ഷൻ കണ്ടാൽ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി ‘Is your device 5G ready?’ എന്ന ഓപ്ഷനിൽ ജിയോ നമ്പർ നൽകിയാലും വിവരമറിയാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5ജി സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക‍്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കിൽ മാത്രമേ 5 ജി ലഭ്യമാകൂ. 5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും.’മൈ ജിയോ’ ആപ് ഓപ്പൺ ചെയ്യുമ്പോൾ ജിയോ വെൽകം ഓഫർ എന്ന ബാനർ ഉണ്ടെങ്കിൽ വെൽകം ലഭിച്ചുവെന്ന് മനസിലാക്കാം.

അതിൽ നിന്ന് ‘I’m interested’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.തുടർന്ന് ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു ഓപ്പൺ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം. അതിൽ ‘പ്രിഫേർഡ് നെറ്റ്‍വർക് ടൈപ്പിൽ’ 5ജി ഓപ്ഷൻ തിരഞ്ഞെടുത്താൽ 5ജി സി​ഗ്നലും ദൃശ്യമാകും.

കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്. 2023 ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.