play-sharp-fill
ഫുട്ബാേള്‍ ഇതിഹാസം പെലെ അന്തരിച്ചു…! അന്ത്യം അര്‍ബുദ ബാധിതനായി  ചികിത്സയിലിരിക്കെ സാവോപോളയിലെ ആശുപത്രിയിൽ; വിടവാങ്ങിയത് കാല്‍പ്പന്തുകളിയുടെ രാജാവ്; മൂന്ന് തവണ ലോകകപ്പില്‍ മുത്തമിട്ട അതുല്യ താരം

ഫുട്ബാേള്‍ ഇതിഹാസം പെലെ അന്തരിച്ചു…! അന്ത്യം അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ സാവോപോളയിലെ ആശുപത്രിയിൽ; വിടവാങ്ങിയത് കാല്‍പ്പന്തുകളിയുടെ രാജാവ്; മൂന്ന് തവണ ലോകകപ്പില്‍ മുത്തമിട്ട അതുല്യ താരം

സ്വന്തം ലേഖിക

സാവോ പോളോ: ഒരു തലമുറയുടെ കാല്‍പ്പന്തുകളിയുടെ രാജാവായിരുന്ന ബ്രസീലിയന്‍ ഫുട്ബാള്‍ ഇതിഹാസം പെലെ അന്തരിച്ചു.

82 വയസായിരുന്നു, അര്‍ബുദ ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. സാവോപോളയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡ്സണ്‍ അരാന്റസ് ദോ നസിമെന്റോ എന്നായിരുന്നു പെലെയുടെ മുഴുവന്‍ പേര്. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ താരമായിരുന്നു പെലെ.

1958, 1962, 1970 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലാണ് പെലെ അംഗമായിരുന്നത്.
അര്‍ബൂദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയതിന് പിന്നാലെ ഡിസംബര്‍ 3നാണ് സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേയ്ക്ക് പെലെയെ മാറ്റിയത്.

പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു . താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ മകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് . കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പെലെ അര്‍ബുദത്തിന് ചികിത്സ തേടി വരികയായിരുന്നു.