പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന നാട്ടുവഴികളിലെ പൂക്കളെ പരിചയപ്പെടാം
സ്വന്തം ലേഖകൻ
ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾ നിലവിൽ പ്രമേഹ രോഗികളാണെന്നാണ് റിപ്പോർട്ടുകൾ. പ്രമേഹമെന്ന് കേട്ടാലേ ഭക്ഷണത്തിൽ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പൂക്കളെന്ന് നോക്കാം
കാണാൻ ഭംഗിയുള്ള ഒരു അലങ്കാര പുഷ്പം മാത്രമല്ല ഡാലിയ, പ്രമേഹത്തിന് പറ്റിയെ ഒരു ഉഗ്രൻ ഔഷധം കൂടിയാണിവ. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ-ഡയബെറ്റിക്സ്, പ്രമേഹ രോഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ നാട്ടിൽപുറങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇവ പ്രമേഹ രോഗികളിൽ വളരെ ഗുണം ചെയ്യും. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. എന്നാൽ നിത്യകല്യാണിയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്.
വാഴക്കൂമ്പ് പ്രമേഹ രോഗികളിൽ ഏറെ ഫലപ്രദമാണ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോഗ്യകരമായി ക്രമീകരിക്കാനുള്ള കഴിവ് നമ്മുടെ ചെമ്പരത്തിക്കുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെമ്പരത്തി പ്രമേഹ രോഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
നമ്മുടെ നാട്ടുവഴികളിൽ സർവസാധാരണമായ ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.