play-sharp-fill
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനയ്‌ക്കായി എത്തിച്ച എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ; ഇവരിൽ നിന്ന്  4.37 ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു

നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനയ്‌ക്കായി എത്തിച്ച എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ; ഇവരിൽ നിന്ന് 4.37 ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു

കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ.

കിഴവൂർ ഫൈസൽ വില്ലയിൽ ഫൈസൽ(29), കരീപ്ര കുഴിമതിക്കാട് സ്വദേശി വിപിൻ(32), കണ്ണൂർ ചെമ്പിലോട് സ്വദേശി ആരതി(30) കിളികൊല്ലൂർ പ്രഗതി നഗർ ബിലാൽ(35), കല്ലുവാതുക്കൽ പാമ്പുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിൽപനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. രണ്ട് ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.