വന്‍ കഞ്ചാവ് വേട്ട ; കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി ; സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ

വന്‍ കഞ്ചാവ് വേട്ട ; കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി ; സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 45 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.

കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരാണ് പിടിയിലായത്. കുന്നത്തുകാലിലെ കൊന്നാനിയോര്‍കോണം എന്ന സ്ഥലത്തു വെച്ചാണ് അര്‍ധരാത്രിയോടെ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമരവിള എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു വാഹനങ്ങളിലായാണ് സംഘം എത്തിയത്. ആദ്യ കാറിലാണ് കഞ്ചാവ് കടത്തിയത്. എക്‌സൈസ് സംഘം തടഞ്ഞതോടെ ഈ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടി.

പിന്നാലെ അകമ്പടിയായി വന്ന കാറിലുണ്ടായിരുന്നവരാണ് പിടിയിലായിട്ടുള്ളതെന്ന് എക്‌സൈസ് അധികൃതര്‍ സൂചിപ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.