play-sharp-fill
റോഡില്‍ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിച്ചു; ഒടുവില്‍ 40കാരന് ദാരുണാന്ത്യം

റോഡില്‍ കുഴഞ്ഞുവീണയാളെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിച്ചു; ഒടുവില്‍ 40കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോലഞ്ചേരി: റോഡിൽ കുഴഞ്ഞ് വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലു എന്ന 40കാരനാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് ഇയാൾ കുഴഞ്ഞ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി മാസത്തിൽ കിളിമാനൂരിൽ സമാന സംഭവത്തിൽ 33കാരൻ സൂര്യാതപമേറ്റ് മരിച്ചിരുന്നു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.