play-sharp-fill
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എക്‌സൈസ്: ഒടുവിൽ 4 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എക്‌സൈസ്: ഒടുവിൽ 4 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

 

തിരുവനന്തപുരം: കാട്ടാക്കടയിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെഇഎംയു) നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. രാജീവ് (57), അനൂപ് (35) എന്നിവ‍രിൽ നിന്ന് നാല് കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

 

വാഹന പരിശോധന നടത്തി വരവേ കൈ കാണിച്ച് നിർത്താതെ പോയ കാറിനെ പിന്തുടരുകയും സിവിൽ സ്റ്റേഷന് മുൻവശം വച്ച് തടഞ്ഞു നിർത്തി കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

 

കെഇഎംയു സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി ബി ഷാജു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ എം വിശാഖ്, അജയൻ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, പ്രശാന്ത് ലാൽ, ആർ രാജീവ്, ഹരിപ്രസാദ് എന്നിവർ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group