play-sharp-fill
പൊലീസിൻ്റെ ട്രയൽ റണ്ണിനിടെ പാമ്പാടിയിൽ പൊലീസ് ജീപ്പിടിച്ച്  ഒരാൾക്ക് പരിക്കേറ്റു; പരുക്കേറ്റ ആളുമായി മെഡിക്കൽ കോളേജിലേയ്ക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് മറ്റൊരാൾക്കും പരിക്ക്; അര മണിക്കൂർ വ്യത്യാസത്തിൽ പാമ്പാടിയിൽ നടന്നത് രണ്ട് അപകടങ്ങൾ

സ്വന്തം ലേഖകൻ

പാമ്പാടി : ഗവർണ്ണറുടെ യാത്രയുടെ മുന്നൊരുക്കം നടത്തിയ പോലീസ് ജീപ്പിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

ഇയാളെയും കൊണ്ട് മെഡിക്കൽ കോളേജിലേയ്ക്ക്പോയ ആംബുലൻസ് അപകടത്തിൽപെട്ട് മറ്റൊരാൾക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണ്ണുറുടെ നാളെത്തെ പര്യടനത്തിന് ട്രയൽ റൺ നടത്തുന്നതിനിടെയാണ് പോലീസ് ജീപ്പിടിച്ച് പങ്ങട സ്വദേശിക്ക് പരിക്കേറ്റത്.

ഇയാളെ പാമ്പാടിതാലൂക്കാശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയ ആംബുലൻസ് കാളച്ചന്തയ്ക്ക് സമീപം ഇടിച്ച് മറ്റൊരാൾക്കും പരുക്കേറ്റു. പാമ്പാടി ടൗണിൽ വൈകിട്ട് അഞ്ചിനാണ് റോഡ് മുറിച്ചു കടന്ന പങ്ങട കൊട്ടാരത്തിൽ കെ.കെ.വിജയ(60)നെയാണ് പോലീസ് ജീപ്പിടിച്ചത്.

മുണ്ടക്കയത്തേക്കായിരുന്നു ട്രയൽ റൺ നടത്തിയത്.

ഗുരുതരപരുക്കേറ്റ വിജയനെ പാമ്പാടി ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ആംബുലൻസ് പാമ്പാടി കാള ചന്തക്കു സമീപംവെച്ച് കോത്തല വട്ടുകളംസ്വദേശി ശ്രീജിത്ത് (40)നെഇടിച്ചു വീഴ്ത്തി.

ഇദ്ദേഹത്തെ പാമ്പാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു