play-sharp-fill
കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വര്‍ഷം തടവ് ശിക്ഷ: അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്

കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വര്‍ഷം തടവ് ശിക്ഷ: അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്

സ്വന്തം ലേഖകൻ
കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വര്‍ഷം തടവ് ശിക്ഷ. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.

അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.


തിരുവനന്തപുരം വെമ്ബായം സ്വദേശിയാണ് സിദ്ധിഖുല്‍ അസ്‍ലം. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്‍ര്‍പോളിന്‍റെ നോട്ടീസിനെ തുടര്‍ന്ന് നാടു കടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ ദില്ലി വിമാനത്താവളത്തില്‍ വെച്ച്‌ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ എന്‍ ഐ എ പിടികൂടുകയായിരുന്നു. . 2016ല്‍ സംസ്ഥാനത്ത് സ്‌ഫോടന പരമ്ബര തീര്‍ക്കുന്നതിന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്.

കനകമല ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും നേരത്തെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് നേരത്തെ കോടതി വിധിച്ചത്.