flash
ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 11 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; രണ്ട് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 19 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: 11 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; രണ്ട് പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല; 19 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 19 പേർ ഇന്ന് ജില്ലയിൽ രോ​ഗമുക്തി നേടി.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1 & 2. കട്ടപ്പന സ്വദേശിനികൾ (14, 72)
3, 4 & 5. കട്ടപ്പന സ്വദേശികൾ (16, 24, 18)
6. കുമളി സ്വദേശിനി (28)
7. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി (14)
8 & 9. ഉപ്പുതറ സ്വദേശിനികൾ (80, 50)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. തൊപ്പിപ്പാള കാഞ്ചിയാർ സ്വദേശി (29)
2. കട്ടപ്പന സ്വദേശിനി (54)

വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. പള്ളിവാസൽ സ്വദേശി (25)
2. കരുണാപുരം സ്വദേശി (40)

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. കൊന്നത്തടി സ്വദേശിനി (23)
2. കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരൻ
3. മുട്ടം സ്വദേശിനി (26)
4, 5 & 6. രാജകുമാരി കുംഭപാറ സ്വദേശിനികൾ (17, 32, 43)
7. രാജകുമാരി കുംഭപാറ സ്വദേശി (17)
8, 9 & 10. സേനാപതി സ്വദേശിനികൾ ( 17, 36, 12)
11. സേനാപതി സ്വദേശി (45)
12 – 15. ഉടുമ്പൻചോല സ്വദേശികൾ (13, 15, 17, 43)
16. ഉടുമ്പൻചോല സ്വദേശിനി (11)