24 വയസിനിടെ പതിനാറ് കേസ്: ജില്ലാ പൊലീസിന് ശല്യമായ പിടികിട്ടാപ്പുള്ളി; എറണാകുളത്തു നിന്നും മോഷ്ടിച്ച ബുള്ളറ്റുമായി മെഡിക്കൽ കോളേജ് പരിസരത്ത് വച്ചു പിടിയിലായി; പിടികൂടിയത് കോട്ടയം ഗാന്ധിനഗർ പൊലീസ്

24 വയസിനിടെ പതിനാറ് കേസ്: ജില്ലാ പൊലീസിന് ശല്യമായ പിടികിട്ടാപ്പുള്ളി; എറണാകുളത്തു നിന്നും മോഷ്ടിച്ച ബുള്ളറ്റുമായി മെഡിക്കൽ കോളേജ് പരിസരത്ത് വച്ചു പിടിയിലായി; പിടികൂടിയത് കോട്ടയം ഗാന്ധിനഗർ പൊലീസ്

ക്രൈം ഡെസ്‌ക്

കോട്ടയം: ചുരുങ്ങിയ പ്രായത്തിനിടെ പതിനാറിലേറെ കേസുകളുണ്ടാക്കി പൊലീസിന്റെ ഗുണ്ടാ പട്ടികയിൽ വരികയും, പിടികിട്ടാപ്പുള്ളിയായി വിലസി നടക്കുകയും ചെയ്ത സ്ഥിരം ക്രിമിനൽ ഒടുവിൽ ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. ബൈക്ക് മോഷണവും, കഞ്ചാവ് വിൽപ്പനയും, വധശ്രമവും അടക്കം പതിനാറിലേറെ കേസുകളിൽ പ്രതിയായ വാകത്തനം പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുള്ളനയ്ക്കൽ വീട്ടിൽ മോനുരാജ് പ്രേമിനെ(24)യാണ് ഗാന്ധിനഗർ സറ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിലെ വാകത്താനം, ചങ്ങനാശേരി, അയർക്കുന്നം എന്നീ പൊലീസ് സറ്റേഷനുകളിലും ചങ്ങനാശേരി എക്‌സൈസിലും ഇയാൾക്കെതിരെ ക്രിമിനൽക്കേസുകൾ നിലവിലുണ്ട്. വധശ്രമം, കഞ്ചാവ് ക്ച്ചവടം, പിടിച്ചുപറി , മോഷണം, കുരുമുളക് സ്‌പ്രേ ആക്രമണം, ബൈക്ക് മോഷണം എന്നീ കേസുകളിലെല്ലാം ഇയാൾ പ്രതിയാണ്. 24 വയസിനിടെ പതിനാറ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതി ജില്ലവിട്ട് രക്ഷപെട്ടിരുന്നത്. ഏറെക്കാലമായി ജില്ലാ പൊലീസ് ഇയാളെ തിരഞ്ഞ് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ സ്റ്റാൻലി, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, ഗിരീഷ്, ഷൈൻ എന്നിവർ ചേർന്ന് വാഹന പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന എറണാകുളം രജിസ്‌ട്രേഷൻ ബുള്ളറ്റിന്റെ നമ്പർ പൊലീസ് പരിശോധിച്ചു.

ഇതോടെയാണ് എറണാകുളത്തു നിന്നും മോഷണം പോയ ബൈക്കാണ് ഇവരുടെ കൈവശമുള്ളതെന്ന് കണ്ടെത്തിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് നിരവധി മോഷണം അക്കമുള്ള കേസുകളിൽ പ്രതിയാണ് മോനുരാജ് എന്ന് കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഈ മാസം ആദ്യം എറണാകുളം മേനകയിൽ നിന്നും മോഷണം പോയ ബൈക്കാണ് പ്രതികളുടെ കയ്യിലുള്ളതെന്നും കണ്ടെത്തി. കുമ്പളം സ്വദേശിയുടെ ബൈക്ക് മോഷണം പോയതു സംബന്ധിച്ചു എറണാകുളം പൊലീസിൽ നിലവിൽ പരാതി ഉണ്ട്. ഇതിനിടെയാണ് ഇപ്പോൾ പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.