മൂർഖൻ പാമ്പിനെ പിടികൂടി വായ്ക്കകത്താക്കി ഷോ 21 കാരന് ദാരുണാന്ത്യം
നിസാമാബാദ്: മൂർഖൻ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം.
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശായ്പേട്ടിലെ കോളനി നിവാസികൾ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനേയും വിവരം അറിയിച്ചു.
പിതാവിന്റെ നിർദേശ പ്രകാരം ശിവരാജ് പാമ്പിനെ പിടിക്കാൻ സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, സെൽഫിയും വീഡിയോയും പകർത്താൻ തുടങ്ങി.
ഇതിനിടെ, പാമ്പിന്റെ തല തന്റെ വായിലാക്കി സാഹസ വീഡിയോ പകർത്താനുള്ള ശ്രമത്തിനിടെ മൂർഖൻ ശിവരാജന്റെ നാവിൽ കൊത്തി വായിലേക്ക് വിഷം ചീറ്റി. പിന്നാലെ ശിവരാജ് ബോധരഹിതനായി.
ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.