2036 ഒളിമ്പിക്സ് വേദി ഇന്ത്യയുടെ സ്വപ്നമെന്ന് നരേന്ദ്ര മോദി: 2036 ഒളിമ്പിക്സിന് ആതിഥേയരാവാൻ താല്പര്യപത്രം നൽകി ഇന്ത്യ
ദില്ലി: 2036ലെ ഒളിംപിക്സിന് ആതിഥേയരാവാന്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് (ഐഒസി) ഔദ്യോഗികമായി താൽപര്യപത്രം സമര്‍പ്പിച്ചു. ഒളിംപിക്സിന് വേദിയാവുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക പുരോഗതിയും യുവാക്കള്‍ക്കുണ്ടാകുന്ന അവസരങ്ങളും കണക്കിലെടുത്താണ് താല്‍പര്യപത്രം സമര്‍പ്പിച്ചതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വ്യക്തമാക്കി.
2036ലെ ഒളിംപിക്സ് ആതിഥേയത്വത്തിന് ഇന്ത്യ കൂടി അപേക്ഷ നല്‍കിയതോടെ അപേക്ഷ നല്‍കിയ രാജ്യങ്ങളുടെ എണ്ണം രണ്ടക്കം തൊട്ടുവെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്ക് പറഞ്ഞു. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-മത് സെഷനിലും ഇന്ത്യ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു. ഇന്ത്യ ഒളിംപിക്സിന് വേദിയാവാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാക്കും അന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
20236ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യക്ക് പുറമെ മെക്സിക്കോ, ഇന്‍ഡോനേഷ്യ, ടര്‍ക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ രാജ്യങ്ങളും ശക്തമായി രംഗത്തുണ്ട്. കടുത്ത മത്സരത്തിനൊടുവിലാവും ഐഒസി 20236ലെ ഒളിംപിക്സ് വേദി പ്രഖ്യാപിക്കുക എന്നാണ് സൂചന. 2036 ഒളിമ്പിക്സ് വേദി ഇന്ത്യയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group