play-sharp-fill

സ്കൂൾ പഠനകാലം മുതൽ മോഹൻലാലിനെ ഇഷ്ടം ; ദിവസം അഞ്ച് കാർഡാണ് അയച്ചിരുന്നത് ;മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീടാണ് ഇഷ്ടപ്പെട്ടത് ; സുചിത്ര മോഹൻലാൽ

സ്വന്തം ലേഖകൻ സ്കൂൾ പഠനകാലം മുതൽ മോഹൻലാലിനെ ഇഷ്ടമായിരുന്നെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. മോഹൻലാലിനോട് ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നുമാണ് സുചിത്ര പറഞ്ഞത്. മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്. ആദ്യമായി മോ​ഹൻലാലിനെ കണ്ടതിനെക്കുറിച്ചും സുചിത്ര പറഞ്ഞു. ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ […]

കോൺ​ഗ്രസിനെ വലിഞ്ഞു മുറുക്കി വിവാദങ്ങൾ; ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻതോതിൽ മദ്യമൊഴുക്കുന്നു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം

പാലക്കാട്: വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾക്ക് വഴിവെച്ച് കോൺ​ഗ്രസ്. കള്ളപ്പണ വിവാദത്തിന് പിന്നാലെ കോൺ​ഗ്രസിന് നേരെ പുതിയ ആരോപണവുമായി സിപിഎം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സിപിഎമ്മിന്‍റെ ആരോപണം. മദ്യം പിടിച്ചെടുത്ത കേസിൽ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ സഹോദരന്‍റെ മകനാണ് […]

ഐഎഎസുകാരുടെ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: വിവാദങ്ങൾക്കിടെ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ; മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി ശുപർശ നൽകിയത് മൊബൈൽ ഹാക്ക് ചെയ്തുവെന്ന വാദം തള്ളിയതോടെ

തിരുവനന്തപുരം: ഐഎഎസുകാരുടെ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. വൻവിവാദങ്ങൾക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി ശുപർശ നൽകിയിരിക്കുന്നത്. വാട്സ്ആപ്പ് ​ഗ്രൂപ്പ് വിവാദമായതോടെ മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. പോലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളി. താക്കീതോ ശാസനയോ വരാം. സസ്പെൻഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ […]

ഇനി സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാം മെസേജ് അയക്കാം ; പുതിയ സേവനം പരീക്ഷിക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

സ്വന്തം ലേഖകൻ സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനും പുതിയ സേവനവുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ. അടുത്തിടെ സമാപിച്ച ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ബിഎസ്എൻഎൽ വൻ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം പരീക്ഷിക്കുകയാണ് ബിഎസ്എൻഎൽ. ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ എന്നാൽ നിലവിലുള്ള സെല്ലുലാർ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ […]

വ്യാജവാര്‍ത്ത എഴുതിയതിന് മംഗളം ദിനപത്രത്തിനിട്ട് കിട്ടിയത് എട്ടിന്റെ പണി; അസോ. എഡിറ്റര്‍ക്ക് തടവുശിക്ഷ വിധിച്ച് എറണാകുളം സി.ജെ.എം കോടതി; മംഗളത്തിന് കിട്ടിയ പണി പുറംലോകം അറിഞ്ഞില്ല

കൊച്ചി: വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ മം​ഗളം ദിനപത്രത്തിന് കിട്ടിയത് എട്ടിന്റെ പണി. മംഗളം അസോ. എഡിറ്റർ ആയിരുന്ന ആർ അജിത് കുമാർ, കൊച്ചി റിപ്പോർട്ടർ ആയിരുന്ന കെ കെ സുനില്‍ എന്നിവർക്ക് നാലുമാസം വീതം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് കൊച്ചി കടവന്ത്രയിലും മഹാരാഷ്ട്രയിലും ഒന്നരക്കോടി വിലമതിക്കുന്ന ഫ്ളാറ്റുകള്‍ സ്വന്തമാക്കിയതായി വിജിലൻസ് കണ്ടെത്തിയെന്നും ഇത് മൂടിവയ്ക്കാൻ സർക്കാരിലെ ഉന്നതർക്ക് മേല്‍ സ്വാധീനം ചെലുത്തിയെന്നും ആരോപിച്ച്‌ 2015 ഏപ്രില്‍ 12ന് മംഗളം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ […]

തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റലിൽ നൽകിയ ആഹാരത്തിൽ ചത്ത പല്ലിയെ കണ്ടെത്തി

  തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്.   ഇതിനു മുൻപും ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 300 ലധികം വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.   മോശം ഭക്ഷണത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികൾ മംഗലപുരം പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകി.

“ഞങ്ങളുടെ പിന്നില്‍ വന്നു ഹോണ്‍ അടിക്കാൻ നീ ആരെടാ” ; വാഹനത്തിന് പിന്നിൽ നിന്ന് ഹോണടിച്ച പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

കഠിനംകുളം : വാഹനത്തിൻ്റെ ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയിലായി. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32) പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവർ മർദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷമീർ പുതുക്കുറിച്ചിയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൻ്റെ ഹോണ്‍ അടിച്ചത് മുന്നിലൂടെ ബൈക്കില്‍ പോവുകയായായിരുന്ന പ്രതികള്‍ ചോദ്യം ചെയ്തു അതിനു ശേഷമാണ് ഷമീറിനെ പ്രതികള്‍ മർദിച്ചത്. ഷാനിഫർ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പെട്ട […]

എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശം ; നടപടി ഉറപ്പ് ; ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ ; എന്‍ പ്രശാന്തനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി കൈമാറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍ പ്രശാന്തിനെതിരെ നടപടി ഉറപ്പ്. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഈ ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്നതാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിരുന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. […]

പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവാവിന് രക്ഷകനായി ബോട്ട് ജീവനക്കാരൻ

പൂത്തോട്ട : പാലത്തില്‍ നിന്ന് കായലില്‍ ചാടിയ യുവാവിനെ ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാരൻ രക്ഷപ്പെടുത്തി. പൂത്തോട്ട പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ ആളിനെ ബോട്ട് ജീവനക്കാരൻ റിയാസാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ബോട്ട് പൂത്തോട്ടയില്‍ നിന്ന് പാണാവള്ളിക്ക് പുറപ്പെടാൻ തുടങ്ങുമ്ബോഴാണ് ഒരാള്‍ പാലത്തില്‍ നിന്ന് ചാടുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ റിയാസ് വെള്ളത്തില്‍ ചാടി അയാളെ രക്ഷപെടുത്തുകയായിരുന്നു. പാണാവള്ളി-പെരുമ്ബളം -പൂത്തോട്ട ബോട്ടിലെ ജീവനക്കാരനാണ് റിയാസ്. റോഷൻ, കാർത്തികേയൻ തുടങ്ങിയ ജീവനക്കാരും സഹായത്തിനെത്തി.      

11 വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ

  തിരുവനന്തപുരം: നേമത്ത് 11 വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കരമന സ്വദേശി റോഷൻ (28) ആണ് അറസ്റ്റിലായത്.   കുട്ടി തന്നെ അനുസരിക്കുന്നില്ലന്ന് പറഞ്ഞ് പ്രതി ചട്ടുകം ഉപയോഗിച്ച്‌ കുട്ടിയുടെ കാലില്‍ പൊള്ളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തുടര്‍ന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.