play-sharp-fill

കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് 01/11/2024  : പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 […]

സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തിൽ ലഹരി മരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന യുവാവും പിടിയിൽ; നടി എംഡിഎംഎ വാങ്ങിയത് സ്വന്തം ആവശ്യത്തിന്; യുവാവിനെ പരിചയപ്പെട്ടത് ബീച്ചിൽവച്ച്; ലഹരി മരുന്ന് വില്‍പനയിലൂടെ ബന്ധം വളർന്നു; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ഷംനത്ത് എന്ന കൊല്ലം സ്വദേശിയായ സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തില്‍ ലഹരി മരുന്ന് എത്തിച്ച്‌ നല്‍കിയിരുന്ന യുവാവും പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി സീരിയല്‍ നടിയായ ഷംനത്തിനെ അറസ്റ്റ് ചെയ്തത്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. കടയ്ക്കല്‍ സ്വദേശിയായ നവാസാണ് ലഹരി മരുന്ന് നല്‍കിയതെന്ന് നടി പറഞ്ഞിരുന്നു. ഷംനത്ത് പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ നവാസിനെ രഹസ്യ നീക്കത്തിലൂടെ പോലീസ് പിടികൂടി. തെക്കൻ കേരളത്തിലെ ലഹരിമരുന്ന് […]

മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞു ; ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മർദിച്ചു ; സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : മദ്യപിച്ച ശേഷം പുരയിടത്തിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത ഗ്രേഡ് എസ്.ഐയെ വീട്ടില്‍ക്കയറി മർദിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കുളത്തൂർ നല്ലൂർവെട്ടം ക്രിസ്തു നിവാസില്‍ സിറിള്‍(35), പോരന്നൂർ പ്ലാമൂട്ടുക്കട കാർത്തികയില്‍ അബിൻ(24), പോരന്നൂർ നീരാഴിവിള പുത്തൻവീട്ടില്‍ ജിനേഷ് കുമാർ (28) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കരമന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ്കുമാറിനെയാണ് സംഘം വീട്ടില്‍ കയറി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. കാരോട് മുക്കോല ബൈപ്പാസിന് സമീപത്തായുള്ള സുരേഷ്കുമാറിന്റെ പുരയിടത്തിലേക്ക് മദ്യപിച്ച ശേഷം കുപ്പികള്‍ വലിച്ചെറിയുന്നത് പതിവാണ്. […]

ഐ ഫോണ്‍ 13 പ്രോ വാങ്ങിയ അധ്യാപകൻ മാസങ്ങള്‍ക്കുള്ളില്‍ അപ്ഡേറ്റ് ചെയ്തു; പിന്നാലെ കിട്ടിയത് എട്ടിന്റെ പണി; ഒടുവിൽ ഒന്നരവർഷത്തെ നിയമ പോരാട്ടം; ആപ്പിളിന് പിഴയിട്ട് ഉപഭോക്തൃ കോടതി; അധ്യാപകന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാൻ നിർദേശം

പാലക്കാട്: ആപ്പിള്‍ ഐ ഫോണ്‍ 13 പ്രോ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പാലക്കാട് അലനെല്ലൂർ എടത്തനാട്ടുകര സ്വദേശിയും യുപി സ്കൂള്‍ സംസ്‌കൃതം അധ്യാപകനുമായ സഞ്ജയ് കൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഫോണ്‍ ഉപയോഗിച്ച്‌ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്ഡേറ്റ് ചെയ്തതാണ് സഞ്ജയ്ക്ക് വിനയായത്. ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായതോടെ ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ സർവീസ് സെന്ററില്‍ കൊടുത്തെങ്കിലും ശരിയാക്കി നല്‍കാത്തതിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും തുടർന്നാണ് ആപ്പിള്‍ കമ്പനിക്കെതിരെയും സർവിസ് സെന്ററിനെതിരെയും പാലക്കാട് […]

അചഞ്ചലമായ വിശ്വാസവും മൂല്യബോധവും, രണ്ടു പതിറ്റാണ്ടിലധികം സഭയെ നയിച്ച യാക്കോബായ സഭാ അധ്യക്ഷന് വിട ; കാതോലിക്കാ ബാവായുടെ സംസ്കാരം ശനിയാഴ്ച ; ഇന്ന് പൊതുദർശനം ; സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2 ദിവസം അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അന്തരിച്ച യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. കതോലിക്കാ ബാവയുടെ സംസ്കാരം നാളെ വൈകിട്ടോടെ പുത്തൻകുരിശിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 4 മണി മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ പുത്തൻകുരിശ് പത്രിയാ‍ർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. ശേഷം 5 മണി വരെ […]

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണം; 500 കിലോ സ്വർണ്ണം ബാങ്കിലേക്ക് മാറ്റാന്‍ ഒരുവര്‍ഷംമുന്‍പ് ദേവസ്വംബോര്‍ഡ് തീരുമാനം ; വിപണി വിലയനുസരിച്ച്‌ ഏകദേശം 370 കോടി രൂപയുടെ മൂല്യം ; ഗോള്‍ഡ് ഡിപ്പോസിറ്റ് സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതോടെ അധിക വരുമാനവും ലഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വര്‍ണ ഉരുപ്പടികള്‍ ബാങ്കിലേക്കു മാറ്റുന്നതിനായി കുറച്ചു കാലമായി തന്നെ ശ്രമം നടക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരമൊരു പരിശ്രമവുമായി രംഗത്തുവന്നത്. ഇതിനായി വീണ്ടും കണക്കെടുപ്പുകള്‍ നടത്തും. ശബരിമലയിലേതുകൂടി പൂര്‍ത്തിയായാല്‍ ജനുവരിയോടെ 500 കിലോ സ്വര്‍ണം കൈമാറാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണമുണ്ടെന്നാണ് പ്രാഥമികമായി നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായ കാര്യം. ഇതില്‍ 500 കിലോ എസ്.ബി.ഐ.യിലേക്കുമാറ്റാന്‍ ഒരുവര്‍ഷംമുന്‍പ് ദേവസ്വംബോര്‍ഡ് തീരുമാനം എടുത്തിരുന്നു. സ്വര്‍ണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടരശതമാനം പലിശകിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് […]

കേരളത്തിന് 68–ാം പിറന്നാൾ ; തേർഡ് ഐ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ…..

സ്വന്തം ലേഖകൻ കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്ന് കേരള പിറവി ദിനമായി ആഘോഷിക്കുന്നു. ഇന്ന് നവംബർ ഒന്നിന് കേരളത്തിന് 68 വയസ്സ് തികയുകയാണ്. കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം […]

നവീൻ ബാബുവിന്റെ മരണം ; അറസ്റ്റിലായി ജയിലിൽ കഴിയുന്ന പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം ; ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കി ; കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണം,  ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും

സ്വന്തം ലേഖകൻ കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം. റിമാൻഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുക. വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച […]