play-sharp-fill

സംസ്ഥാനത്ത് ഇന്ന് (01/11/24) സ്വർണ്ണവിലയിൽ വൻ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (01/11/2024) സ്വർണവില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയിലെത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7385 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 59080 രൂപ

കുഴൽപ്പണം കൊണ്ടുവന്ന ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്: പണത്തിനു കാവലിരുന്നത് താനാണെന്നും മുൻ ഓഫീസ് സെക്രട്ടറി സതീഷ് : കൊടകര കുഴൽപ്പണ കേസ് കുഴഞ്ഞുമറിയുന്നു: ബിജെപി നേതൃത്വത്തിന് മറുപടിയില്ലേ എന്നും സതീഷ് ചോദിക്കുന്നു.

കൊടകര : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു. പണം കൈകാര്യം ചെയ്തതിന്‍റെ തെളിവുകള്‍ കൈയിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീഷ് വെളിപ്പെടുത്തി. കേസില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം […]

ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്;അകത്തായിട്ടും പാര്‍ട്ടിയുടെ മണിമുത്ത്; സന്ദര്‍ശകരായി സിപിഎം നേതാക്കളും; ജയില്‍ വാസം ത്രില്ലായി കണ്ട് പി പി ദിവ്യ

കണ്ണൂര്‍ :പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ യ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്‍തുണയ്ക്കാതിരിക്കുമ്ബോള്‍ നേതാക്കള്‍ ജയിലില്‍ എത്തിയത്. ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്. സി.പി.എം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ […]

  കോഴിക്കോട്: താമരശ്ശേരിയിൽ സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂൾ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി പച്ചക്കള്ളം:സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വിശ്വസനീയമല്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ കോന്നി തഹസില്‍ദാറായ മഞ്ജുഷ. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദത്തോടെ പെരുമാറാത്ത കളക്ടറോട് നവീന്‍ബാബു ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ […]

പെൺവാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു: ഓട്ടോറിക്ഷ മറയാക്കി മയക്കുമരുന്ന് കച്ചവടമെന്ന് കണ്ടെത്തൽ

  തിരുവനന്തപുരം: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്നു കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി ശ്യാം ദാസ് (30) ആണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.   നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. എംഡിഎംഎ. കടത്തുന്നതിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. ശ്യാം ദാസിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന കൊല്ലം പരവൂര്‍ സ്വദേശി സുപ്രിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഷാഡോ പോലീസ് സംഘമാണ് അരുവിക്കരയില്‍നിന്നും പിടികൂടിയത്. […]

യുവാക്കളുടെ ദീപാവലി ആഘോഷം: കയർ ഫാക്ടറിക്ക് തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം

  ആലപ്പുഴ: ദീപാവലി ആഘോഷത്തിൽ അയൽവാസിക്ക് കനത്ത നഷ്ടം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചതിന്റെ തീപ്പൊരി വീണ് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം.   മണ്ണഞ്ചേരി സ്വദേശി വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. സംഭവത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം.   അയല്‍ വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് […]

‘ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം’; കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊടകര : കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ല. എൻ്റെ പി ആർ ജനങ്ങളാണ്. കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനാണ് […]

വൻ കഞ്ചാവ് വേട്ട; കാ​റി​ൽ ക​ട​ത്തി​യ 30 കി​ലോ ക​ഞ്ചാ​വു​മാ​യി കാപ്പ കേസ് പ്രതിയുൾപ്പെടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; ക​ണ്ടെ​ത്തി​യ​ത് ഡി​ക്കി​യി​ൽ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ്

ഒ​റ്റ​പ്പാ​ലം: സം​ശ​യം തോ​ന്നി പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തി​യ 30 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​പ്പ കേ​സ് പ്ര​തി ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ ആ​ന​ക്കു​ഴി​യി​ൽ ബാ​ബു​രാ​ജ് (32), പ്ര​കാ​ശ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ടം വാ​യ​ന​ശാ​ല റോ​ഡി​ൽ വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം എ​സ്.​ഐ എം. ​സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘ​ത്തി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് ക​ഞ്ചാ​വ് വേ​ട്ട​ക്ക് അ​വ​സ​ര​മാ​യ​ത്. അ​മ്പ​ല​വ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് സൗ​ത്ത് പ​ന​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന […]

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: 1500 പേരെ കബളിപ്പിച്ച യുവതി പിടിയിൽ

  കൊല്ലം: വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്.   ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 1500 പേരെ കബളിപ്പിച്ച് വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.   ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചിയിൽ നിന്നും 54 പേരാണ് പരാതി നൽകിയത്. കൊച്ചി സൈബർ സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.