play-sharp-fill

കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി പിണറായി വിജയൻ; കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്ന് ഓർമപ്പെടുത്തിയ മുഖ്യമന്ത്രി ആ നടപടി ഇനിയും തുടരുമെന്ന് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിത്. അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ […]

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണം’: പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു

പത്തനംതിട്ട : എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പി പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ കളക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ട്. എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും […]

മകനും ഭാര്യയും ചേർന്ന് അമ്മയെ തല്ലി: കട്ടിളപ്പടിയിൽ തലയിടിപ്പിച്ചു: മർദ്ദനം കാറിന്റെ താക്കോൽ കൊടുത്തില്ലെന്ന നിസാര കാര്യത്തിന്: പോലീസ് കേസെടുത്തു: ആലപ്പുഴ വളവനാട്ടാണ് സംഭവം

ആലപ്പുഴ: കാറിന്റെ താക്കോല്‍ കൊടുക്കാത്തതിനു 41കാരിയായ അമ്മയെ മകനും മരുമകളും ചേർന്നു മർദ്ദിച്ചതായി കേസ്. വളവനാട് പാലത്തിനു സമീപത്തെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 21കാരനായ മകൻ രോഹൻ വീട്ടുകാരുടെ സമ്മതമില്ലാതെ 18കാരിയായ ജിനു എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊണ്ടു വന്നതാണ് വഴക്കിന്റെ കാരണമെന്നു പൊലീസ് വ്യക്തമാക്കി. ഇവർ താമസിക്കുന്ന ഷെഡ്ഡില്‍ കിടക്കുന്നതിനു സൗകര്യക്കുറവുണ്ട്. അതിനാല്‍ കാറില്‍ കിടക്കാനായി കഴിഞ്ഞ ദിവസം മകൻ അമ്മയോടു താക്കോല്‍ ചോദിച്ചു. എന്നാല്‍ താക്കോല്‍ കൊടുക്കാഞ്ഞതിനെ തുടർന്നു മകനും മരുമകളും ചേർന്നു അമ്മയെ തല്ലിയെന്നും തല വാതിലിന്റെ […]

നെയ്യാറ്റിൻകരയിൽ ലോറി നിയന്ത്രണം വിട്ട്, 6 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; 15 പേർക്ക് പരിക്ക്; അപകടത്തിൽ ഒരു കാർ ഭാഗികമായി തകർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പൂവ്വാർ സ്കൂളിനുസമീപത്താണ് അപകടമുണ്ടായത്. ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഒരു കാർ ഭാ​ഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ആരുടേയും നില ​ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്.  

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റനായി തുടരും, ബട്ലറെ കൈവിട്ടതിൽ ആരാധകർക്ക് നിരാശ

മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായി തുടരുമെന്ന് രാജസ്ഥാൻ ടീംമാനേജ്മെന്റ് അറിയിച്ചു.2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണെ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് നിലനിർത്തി. 18 കോടി നൽകിയാണ് താരത്തെ ടീം നിലനിർത്തിയത്. അവസാനത്തെ നാലു സീസണുകളിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ ടീം കളത്തിലിറങ്ങിയത്. ഇതിൽ രണ്ട് തവണയും ടീം പ്ലേ ഓഫിലെത്തിയിരുന്നു. ക്യാപ്റ്റനായ ശേഷം 60 ഇന്നിങ്സുകളിൽ നിന്നായി താരം 1835 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാൽ 2018 മുതൽ രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‍ലറെ ടീം നിലനിർത്താതിരുന്നത് ആരാധകരെ […]

കൊറിയറിൽ കഞ്ചാവ് എത്തിച്ച കേസിൽ ജിം ഉടമ അറസ്റ്റിൽ; 4 കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു, പൊതി തുറക്കാൻ കൊറിയർ കമ്പനി ജീവനക്കാർ പറഞ്ഞപ്പോൾ പ്രതി മുങ്ങുകയായിരുന്നു

തൃശൂർ: കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ ‘ജിം’ ഉടമ അറസ്റ്റിൽ. തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയാണ് കൊറിയറിൽ കഞ്ചാവ് വരുത്തിയത്. നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കൊറിയർ കമ്പനി ജീവനക്കാർ പറഞ്ഞപ്പോൾ മുങ്ങുകയായിരുന്നു വിഷ്ണു. കാറിൽ വന്നതിൻ്റെ സിസിടിവി കാമറ ദൃശ്യങ്ങൾ നോക്കിയാണ് ആളെ പിടിച്ചത്. ഫിറ്റ്നസ് സെൻ്ററിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വിഷ്ണു ഒളിവിലായിരുന്നു. ഈസ്റ്റ് […]

നവീൻ ബാബുവിനെ പോലെ കണ്ണൂരില്‍ 17 വര്‍ഷം മുമ്പ് ജീവനൊടുക്കിയ ആർടിഒ പുരുഷോത്തമനെ ഓർമ്മയുണ്ടോ?ഏജന്റ് മാഫിയകളും രാഷ്ട്രീയ നേതാക്കളും ചേർന്ന് ഒരുക്കിയ കെണിയിൽ വീഴ്ത്തിയതാണ്: പുരുഷോത്തമന്റെ മരണത്തിൽ ഒരു പുനരന്വേഷണം വന്നാൽ പല വമ്പൻമാരും കുടുങ്ങും.

തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ചർച്ചയായി തുടരുമ്പോള്‍ 17 വർഷം പിന്നിലേക്ക് സഞ്ചരിച്ചാല്‍ ഏതാണ്ട് സമാനമായ രീതിയില്‍ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്‍റെ മരണവും കണ്ടെത്താം. 2007 ജൂണ്‍ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്‍റെ തന്‍റെ ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെങ്കില്‍ കെ.എം. പുരുഷോത്തമനെ തന്‍റെ ഓഫീസ് മുറിതന്നെയായിരുന്നു സമാനരീതിയില്‍ ജീവിതമവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്‍റെ മരണം ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. കാൻസർ രോഗിയായിരുന്ന […]

കൊടകര കള്ളപ്പണക്കേസ്; വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാൻ സിപിഎം തീരുമാനം; പുനരന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ; ബിജെപിക്ക് തിരിച്ചടി

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. ഓഫീസ് സെകട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു. വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഎം തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നും സിപിഎം വിലയിരുത്തുന്നു. അതിനിടെ, കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. വിഡി സതീശൻ എടുക്കുന്ന നിലപാട് സിപിഎമ്മും ബിജെപിയും ഡീൽ ആണ് എന്നതാണ്. ഇഡിയെ വെള്ള പൂശുന്ന നിലപാടാണ് വിഡി […]

‘വൈകുന്നേരം മുതൽ രാത്രി വരെ ചികിത്സിച്ചില്ല; ചികിത്സാ പിഴവ് മൂലം 1 വയസ്സുകാരന് ദാരുണാന്ത്യം; സ്വകാര്യ ആശുപത്രിക്ക് എതിരെ പരാതിയുമായി കുടുംബം

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയി പറയുന്നത്. ഇൻജെക്ഷൻ […]

കോട്ടയം നഗരത്തിൽ മിനിലോറി നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചു: 3 പേർക്ക് പരിക്ക്:കാറും ഓട്ടോയും തകർന്നു : ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് .

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ വൻ അപകടം.ടി.ബി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപം നിയന്ത്രണം നഷ്ടമായ മിനി ലോറി ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചു മറിഞ്ഞു. ലോറി ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരുക്ക്. മറ്റു വാഹനങ്ങളില്‍ ഇടിച്ച ശേഷം കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോർമറില്‍ ഇടിച്ചതോടെയാണ് വണ്ടി മറിഞ്ഞത്. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെ 10.30നാ നായിരുന്നു അപകടം. എംസാന്റുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. മിനി ലോറിയില്‍ ഉണ്ടായിരുന്ന മണ്ണുള്‍പ്പെട റോഡിലേക്കു വീണതോടെ ടിബി […]