play-sharp-fill

യൂറോപ്യൻ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടേണ്ട ; ദുബായിൽ സ്വപ്ന ജോലി സ്വന്തമാക്കാം : ഒരുങ്ങുന്നത് 185,000 ജോലി അവസരങ്ങള്‍ ; നേരിട്ടുള്ള നിയമനം

സ്വന്തം ലേഖകൻ ദുബായില്‍ ഒരു ജോലി സ്വന്തമാക്കുകയെന്നത് പല മലയാളികളുടേയും സ്വപ്നമാണ്. ഡിഗ്രിയൊന്ന് കഴിഞ്ഞ് കിട്ടിയാല്‍ തന്നെ ജോലി തേടി പലരും പറക്കും ദുബായിലേക്ക്. ജോലി തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കുന്നവരും ഇപ്പോള്‍ കുറവല്ല. എന്നാല്‍ പല രാജ്യങ്ങളിലും ഇപ്പോള്‍ കടുത്ത തൊഴില്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ യൂറോപ്യൻ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്നതിന് പകരം ദുബായില്‍ തന്നെ ശ്രദ്ധപതിപ്പിച്ചോയെന്നാണ് ഇപ്പോള്‍ അവിടുത്തെ തൊഴില്‍ വിപണിയില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച്‌ വ്യോമയാന മേഖലയില്‍. 2030 നുള്ളില്‍ 185,000 ജോലി അവസരങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് […]

78 മാസത്തെ ക്ഷാമാശ്വാസം തടഞ്ഞ് വെച്ചു ; സർക്കാരിൻ്റെ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 1- ന് കോട്ടയം സബ്ട്രഷറി കവാടത്തിൽ സർവ്വീസ് പെൻഷൻകാരുടെ 78 മാസത്തെ ക്ഷാമാശ്വാസം തടഞ്ഞ് വെച്ച കേരളാ സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് ധർണ്ണാ സമരം നടന്നു. കെ. എസ് എസ് പി എസംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ് സലിം ഉദ്ഘാടനം ചെയ്തു . കെ. എസ് എസ് പി എ കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ജെ. ജോസ് കുഞ്ഞിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണാ […]

കല്ലടയാറ്റിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒഴുക്കിൽപ്പെട്ട് മരിച്ചത് 13 പേരടങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ വിദ്യാർത്ഥികൾ

അടൂർ: കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടു പേർ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വാലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്‌ലി പാലത്തിനടുത്തുള്ള മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇവരെ നാട്ടുകാര്‍ പിന്തിരിപ്പിച്ചെങ്കിലും വീണ്ടും എത്തി ആറ്റിലിറങ്ങുകയായിരുന്നു. മുഹമ്മദ് സ്വാലിക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി.എം.ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. […]

കോട്ടയം ജില്ലയിൽ നാളെ (02/ 11/2024) പൂഞ്ഞാർ, അയർക്കുന്നം , കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (02/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02-11-2024) ശനിയാഴ്ച HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കമ്പനിപടി, തകിടി, അയ്യപ്പ ടെമ്പിൾ, കുന്നോന്നി, അലുംതറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലംചിറ, kingsway എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (02/11/24) രാവിലെ 9 […]

എഡിഎം നവീൻ ബാബുവിന്റ മരണം: എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ലെന്ന് റിപ്പോര്‍ട്ട്; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിനു അനുമതി വൈകിപ്പിച്ചതിനും […]

ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ല ; എകെജി സെന്ററില്‍ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ഇഡി കേസ് അന്വേഷണത്തിന് എത്തില്ല ; കൊടകര കള്ളപ്പണ കേസില്‍ പ്രതികരിച്ച് വി മുരളീധരന്‍

സ്വന്തം ലേഖകൻ തൃശൂര്‍: കൊടകര കള്ളപ്പണ കേസില്‍ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. എകെജി സെന്ററില്‍ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ഇഡി കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയന്റെ പൊലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയില്‍ പ്രതികരിച്ചു. അജിത് പവാറിന്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ നിര്‍മിക്കാന്‍ […]

കേരള പിറവി ദിനാഘോഷവും കവിയരങ്ങും സംഘടിപ്പിച്ച് കേരള കോൺഗ്രസ് എം. സംസ്കാര വേദി കോട്ടയം ജില്ലാ കമ്മറ്റി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ചരിത്രത്താളുകളിൽ ഭരണാധികാരികളേക്കാൾ എന്നും ഓർമിക്കപ്പെടുന്നത് സാംസ്കാരിക നേതാക്കന്മാരും സാഹിത്യകാരന്മാരും മാണെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം. സംസ്കാര വേദി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ബാബു റ്റി. ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, കവി ഫിലിപ്പോസ് തത്തംപള്ളി, ഡോ. എ കെ അപ്പുക്കുട്ടൻ ചാക്കോച്ചൻ ജെ.മെതിക്കളം, […]

കേരളപ്പിറവിയോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മലയാള ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു; ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാള ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. തുടർന്ന് ഭരണഭാഷ പ്രതിജ്ഞയെടുത്തു. ഡോക്ടർ മഞ്ജുഷ വി.പണിക്കർ (മലയാള വിഭാഗം ബസേലിയസ് കോളേജ് കോട്ടയം ) മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ടിപ്സൺ തോമസ്, ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതി കുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു ; പരാതി നല്‍കിയിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂട്ടാക്കിയില്ല ; കരാറുകാരന് 73,000/ രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; കേരള പിറവി ദിനത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത് മലയാളത്തില്‍

സ്വന്തം ലേഖകൻ കൊച്ചി: കരാര്‍ ഏറ്റെടുത്തതിനു ശേഷം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാതിരുന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, കൂവപ്പാടം സ്വദേശി രാജേശ്വരി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാന്‍ ആയി എറണാകുളം സ്വദേശിയായ കെന്നി ഫര്‍ണാണ്ടസിനെ സമീപിച്ചു. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എതിര്‍കക്ഷി തയ്യാറാക്കി. 1.10 ലക്ഷം രൂപ പരാതിക്കാരി നിര്‍മ്മാണത്തിനായി എതിര്‍കക്ഷിക്ക് നല്‍കുകയും ചെയ്യുന്നു.എന്നാല്‍ വീടിന്റെ നിര്‍മ്മാണം […]

സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തിനെതിരെ പരാതിയുമായി കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപ്; പരാതി നൽകിയിരിക്കുന്നത് പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി

തൃശൂര്‍: സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തിൽ പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകിയത്. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ […]