play-sharp-fill

ഒന്നിച്ചൊരു ജീവിതമെന്ന സ്വപ്നം വിടർന്നുതുടങ്ങും മുമ്പേ മേഘ്നയെ തനിച്ചാക്കി ജിതിൻ യാത്രയായി; വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുമ്പ് വാഹനാപകടം; ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഓമ്നി വാൻ യുവാവ് ഓടിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം https://thirdeyenewslive.com/young-malayali-man-died-in-anaccident/

വയനാട്: ഒന്നിച്ചൊരു ജീവിതമെന്ന സ്വപ്നം വിടര്‍ന്നുതുടങ്ങും മുന്‍പേ മേഘ്നയെ തനിച്ചാക്കി ജിതിന്‍ യാത്രയായി. പ്രാണന്‍ പറിച്ചെടുത്ത വേദനയോടെയിരിക്കുന്ന ആ പെണ്‍കുട്ടിയെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ഉറ്റവര്‍. വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമാകും മുന്‍പാണ് വിധി ജിതിന്‍റെയും മേഘ്നയുടെയും ജീവിതത്തില്‍ വാഹനാപടകത്തിന്‍റെ രൂപത്തില്‍ എത്തിയത്. വയനാട് മൂടക്കൊല്ലി സ്വദേശിയാണ് ജിതിന്‍. മുപ്പത്തിമൂന്ന് വയസ്സായിരുന്നു പ്രായം. ഒക്ടോബര്‍ ആദ്യവാരമായിരുന്നു മേഘ്നയുമായുള്ള ജിതിന്‍റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു മേഘ്ന. ഇവിടെവച്ചാണ് ജിതിന്‍ മേഘ്നയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് സ്ഥിരമായി ഈ തുണിക്കടയില്‍ […]

ശോഭനയേയും റഹ്മാനേയും കാണാനില്ല, പരിഭ്രാന്തരായ നിമിഷങ്ങൾ ; ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്‌ച പേടിപ്പെടുത്തുന്നത് ; ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെ കുറിച്ച്‌ സംവിധായകൻ സാജൻ

സ്വന്തം ലേഖകൻ ഒരുകാലത്ത് മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സാജൻ. തമ്മില്‍ തമ്മില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച്‌ പറയുകയാണ് സാജൻ. ”തമ്മില്‍ തമ്മില്‍ എന്ന സിനിമ മമ്മൂട്ടി, റഹ്മാൻ, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് തീരുമാനിച്ചത്. എസ്.എൻ സ്വാമിയുടേതാണ് തിരക്കഥ. സ്വാമിയാണ് ശോഭനയെ കാസ്‌റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചത്. അന്ന് ശോഭനയ്‌ക്ക് സിനിമയില്‍ അഭിനയിക്കുന്നതിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ഡാൻസ് ആയിരുന്നു അവരുടെ ആഗ്രഹം. ശോഭനയും റഹ്മാനും വന്നു കഴിഞ്ഞാല്‍ പടം സൂപ്പർ ഹിറ്റ് ആകുമെന്ന് […]

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി ഉണ്ടാകില്ല; ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്‌ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്ന് സംസ്ഥാന നേതൃത്വം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി ഉണ്ടാകില്ല. ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്‌ത്തുന്നതടക്കമുള്ള നടപടികൾ തൽക്കാലം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം നിലകൊള്ളുകയെന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതികരിക്കുമ്പോഴാണ് ദിവ്യയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. എഡിഎമ്മിന്റെ ആത്മഹത്യയിൽ പിപി ദിവ്യ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് സംഘടനാ നടപടി വേണ്ടെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം എത്തിനിൽക്കുന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം പിപി ദിവ്യ നടത്തിയ കൈക്കൂലി പരാമർശത്തിനുള്ള […]

ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, ആരോഗ്യം, കാര്യതടസ്സം, കലഹം, സ്വസ്ഥതക്കുറവ് ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (02/11/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ഉപയോഗസാധനലാഭം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, […]

ആർഎസ്എസ് പ്രവർത്തകനായിരുന്ന അശ്വിനി കുമാർ വധക്കേസിൽ ആറുവർഷത്തോളം നീണ്ട വിചാരണക്കൊടുവിൽ നിർണായക വിധി ഇന്ന്; വിധി പറയുന്നത് കൊലനടന്ന് 19 വർഷങ്ങൾക്ക് ശേഷം; കേസിന്റെ വിചാരണ ആരംഭിച്ചത് കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷം

കണ്ണൂർ: ആർഎസ്എ പ്രവർത്തകനായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. 14 എൻഡിഎഫ് പ്രവർത്തകരാണ് പ്രതികൾ. പ്രധാന സാക്ഷികളായ നാല് പേർ കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് വാദം പൂർത്തിയായത്. ഇന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി വിധി പറയും. 2005 മാർച്ച് പത്തിനായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കിൽ എത്തിയപ്പോൾ ബസിന്റെ മുമ്പിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച് ഇരച്ചെത്തിയ […]

ശ്രേഷ്ഠ ബാവായുടെ കബറടക്കം : പുത്തൻകുരിശിൽ ഇന്ന് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇപ്രകാരം

സ്വന്തം ലേഖകൻ പുത്തൻകുരിശ് : ശ്രേഷ്ഠ ബാവായുടെ കബറടക്ക ശുശ്രൂഷ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്നതിനാൽ ഇന്നു പുത്തൻകുരിശിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – മധുര ദേശീയപാതയിൽ കോലഞ്ചേരി മുതൽ മാനാന്തടം വരെ റോഡിൽ പാർക്കിങ് അനുവദിക്കില്ല. രാവിലെ 10 മുതൽ മൂവാറ്റുപുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ചൂണ്ടി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ദേശീയപാത വഴി പോകാം. കോലഞ്ചേരി ഭാഗത്തു നിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ കാവുംതാഴത്ത് ഇറങ്ങണം. വാഹനങ്ങൾ ശാസ്താംമുകൾ […]

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയു‍ടെ പിറന്നാൾ ആഘോഷം: പങ്കെടുത്ത സിപിഎം-എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികളും; സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതം; സംഭവത്തിൽ വിശദീകരണവുമായി നേതാക്കൾ

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയു‍ടെ പിറന്നാള്‍ ആഘോഷം കളറാക്കാൻ കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികളും. പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം-എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തു. ഇന്നലെയായിരുന്നു ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീഖിന്റെ പിറന്നാള്‍. പറക്കോട് ടൗണില്‍ കിടിലൻ ആഘോഷമാണ് നടന്നത്. എംഡിഎംഎ കേസില്‍ മുമ്പ് പിടിയിലായ രാഹുല്‍ ആര്‍ നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവരാണ് ആഘോഷത്തിന് മുന്‍ നിരയിലുണ്ടായിരുന്ന പ്രമുഖര്‍. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ […]

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടല്‍ ഉടമകളും കേറ്ററിങ് വ്യവസായവും ; നാലുമാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത് 157 രൂപയുടെ വര്‍ധന ; വെളുത്തുള്ളി, ഇഞ്ചി ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിൽ ഹോട്ടല്‍ ഉടമകള്‍ ; വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും

സ്വന്തം ലേഖകൻ കോട്ടയം : രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില എണ്ണ കമ്പനികള്‍ കൂട്ടിയതോടെ പ്രതിസന്ധിയിലായത് ഹോട്ടല്‍ ഉടമകളും കേറ്ററിങ് വ്യവസായവും. പുതുക്കിയ വിലയനുസരിച്ച്‌ 19 കിലോ സിലിണ്ടറിനു ശരാശരി 1,810 രൂപ നല്‍കണം. ഓരോ ജില്ലാടിസ്ഥാനത്തില്‍ ഇതില്‍ ചെറിയ വ്യത്യാസം ഉണ്ടാകുമെങ്കിലും തുടര്‍ച്ചയായുള്ള ഗ്യാസ് സിലണ്ടറുകളുടെ വില വര്‍ധനവില്‍ സംസ്ഥനത്തെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. നാലുമാസത്തിനിടെ 157 രൂപയുടെ വര്‍ധനയാണു വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടുന്നതു ഹോട്ടല്‍ നടത്തിപ്പുകാരെയും കേറ്ററിങ് സര്‍വീസ് നടത്തുന്നവരെയും ഗുരുതരമായി […]

മല്ലപ്പളളി പ്രസംഗം: മന്ത്രി സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ മല്ലപ്പളളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നിൽനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്‍റെ നേരത്തെയുളള കണ്ടെത്തൽ. എന്നാൽ, ഭരണത്തിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചെന്നാണ് ഹ‍‍ർജിയിലുളളത്. പോലീസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ പ്രസം​ഗത്തിൽ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് […]

യാക്കോബായ സഭാ അധ്യക്ഷന് യാത്രാമൊഴി ; തോമസ് പ്രഥമൻ ബാവയുടെ സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകൻ കോലഞ്ചേരി : യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് ഇന്നു വിശ്വാസി സമൂഹം വിടചൊല്ലും. കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കും. പ്രവൃത്തി […]