സർക്കാർ ഏജൻസിയുടെ നെൽവിത്ത് മുളച്ചില്ല: മറ്റു വഴി തേടി കർഷകർ: അംഗീകൃത ഏജൻസിയുടെ വിത്തു വാങ്ങി കുമരകം വെളിയം പാടത്ത് പുഞ്ച കൃഷിയുടെ വിത തുടങ്ങി: മുളയ്ക്കാത്ത വിത്ത് പരിശോനക്കായി കൊണ്ടുപോയി
കുമരകം : നാഷണൽ സീഡ് കോർപറേനിൽ നിന്നും വാങ്ങിയ നെൽവിത്ത് മുളയ്ക്കാതായതാേടെ മറ്റ് അംഗീകൃത ഏജൻസികളിൽ നിന്നും വിത്തു വാങ്ങി പുഞ്ച കൃഷിയുടെ വിതയ്ക്ക് തുടക്കം കുറിച്ചു. എം എൻ ബ്ലോക്കിലെ വെളിയം പാടത്താണ് ഇന്നലെ വിത ആരംഭിച്ചത്. വിത കുമരകം കൃഷി ഓഫീസർ ആൻ സ്നേഹാ ബേബി ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്തും കൃഷിഭവൻ അധികൃതരും കർഷക പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കൃഷിയിറക്കാനുള്ള സാഹചര്യം ഉണ്ടായത്. എൻ.എസ്.സി യുടെ അധികൃതർ കുമരകത്ത് ഇന്നലെ എത്തി അവർ നൽകിയ വിത്ത് പരിശോധനക്കായി […]