play-sharp-fill

‘സിനിമകൊണ്ട് ജീവിക്കാനാകില്ല’: ഉപജീവനത്തിനായി തട്ടുകട നടത്തി ‘പറവ’ സിനിമ താരം ഗോവിന്ദ്

  കൊച്ചി: ‘പറവ ‘ എന്ന ചിത്രത്തിൽ ഹസീബായി എത്തി പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഗോവിന്ദ്. സിനിമയിലൂടെ മാത്രം ഉപജീവനമാർഗ്ഗം കണ്ടെത്താൻ സാധിക്കാത്തത് സ്വന്തമായി തട്ടുകട നടത്തുകയാണ് താരം.   ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഗോവിന്ദും അമ്മയും ചേട്ടനും കൂടിയാണ് കട നടത്തുന്നത്.  പ്ലസ് ടുവോടെ പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്‌ക്കും ചേട്ടനുമൊപ്പം മുഴുവൻ മുഴുവൻ സമയവും തട്ടുകടയിലാണ്. 16 വർഷം മുൻപു അച്ഛൻ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്‌ക്കും മറ്റും പോയാണു അമ്മ കുടുംബം […]

പന്നി കുറുകെ ചാടി അപകടം ; ആംബുലസ് മറിഞ്ഞ് രോഗി മരിച്ചു

കോഴിക്കോട്: മണ്ണാർക്കാട് മുക്കണ്ണത്തു വെച്ച്‌ പന്നി കുറുകെ ചാടി പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(32) ആണ് മരിച്ചത്. രതീഷിന്റെ ബന്ധു സുരേഷ്, മണ്ണാർക്കാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഒരു കടയില്‍ ജോലി ചെയ്യുന്ന രതീഷ് കടയടച്ച്‌ കോങ്ങാട് ചെറായയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ മുക്കണ്ണം നിസ്കാര പള്ളിക്ക് സമീപം വച്ച്‌ പന്നി കുറുകെ ചാടുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് […]

കരിമഠം ഗ്രാമത്തിന് ഇനി ആശ്വസിക്കാം: പൊട്ടി തകർന്ന റോഡിന് ശാപമോക്ഷമായി: കൊല്ലത്ത്കരി – കരിമഠം സ്കൂൾ- കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചു: കോട്ടയം അയ്മനം പഞ്ചായത്താണ് റോഡ് നിർമ്മിക്കുന്നത്.

കോട്ടയം: ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ അയ്മനം ഗ്രാമപഞ്ചായത്ത് കൊല്ലത്ത് കരി – കരിമഠം സ്കൂൾ- കോലടിച്ചിറ റോഡ് നിർമ്മാണം ആരംഭിച്ചു. 992 മീറ്റർ നീളമാണ് റോഡ് കോൺക്രീറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്തിന്റെ 2023-2024 വാർഷിക പദ്ധതിയിൽ പെടുത്തി നാൽപത്തി ഏഴ് ലക്ഷത്തി മുപ്പതിനായിരത്തിതൊള്ളായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരു ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ഒരു വാർഡിൽ നൽകുന്ന ഏറ്റവും വലിയ തുകയാണിത്. കൊല്ലത്ത്ക്കരി – കരിമഠം സ്കൂൾ – കോലടിച്ചിറ റോഡ് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം വരുന്നതാണ്. ഈ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ […]

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നവംബർ 16 ന് കോട്ടയം താഴ്ത്തങ്ങാടിയിൽ ആരംഭിക്കും

  ആലപ്പുഴ: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും. ഡിസംബർ 21ന് സമാപനം കുറിക്കും.   ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്‍റ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക. താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും.   വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് സിബിഎൽ മാറ്റിവെച്ചത്. സിബിഎൽ നടത്തണമെന്ന് ബോട്ട് ക്ലബ്ബുകള്‍ […]

കോവളത്ത് രണ്ട് വീടുകളിലായി സൂക്ഷിച്ചിരുന്ന ബൈക്കുകളും കാറും തീയിട്ട് നശിപ്പിച്ച നിലയില്‍

കോവളം: രണ്ട് വീടുകളിലെ ഷെഡുകളില്‍ സൂക്ഷിച്ചിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ച നിലയില്‍. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തില്‍ പനങ്ങോട് കൈപ്പളളിക്കുഴി ശ്രീജാസില്‍ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തിച്ചത്. തീപിടിച്ച കാറും ബൈക്കുകളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ സമീപത്തുളള അടുക്കളയുടെ വർക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളില്‍ തീപടരാത്തത് വൻദുരന്തം ഒഴിവാക്കി. സംഭവത്തെ തുടർന്ന് കോവളം എസ്.എച്ച്‌.ഒ. വി.ജയപ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം […]

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം: തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ഒരുക്കം വിലയിരുത്തി;എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും;എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളം;തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രം;അരവണ ആവശ്യത്തിലേറെ

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ […]

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു

പാലക്കാട് : ഉപതിരഞ്ഞെടുപ്പ് അടുക്കവെ പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറമ്ബിലിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് പറഞ്ഞ സുരേഷ് സി.പി.എമ്മില്‍ ചേർന്നു. ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിനെ വിജയിപ്പിക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാർട്ടി വിടുന്നത്. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. എന്നെ പോലെ നിരവധി പേർ ഉണ്ട്. സി.പി.എമ്മില്‍ […]

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ:  രണ്ടു ഭീകരരെ വധിച്ചു സൈന്യം

  ജമ്മു കശ്മീർ: അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഹൽക്കൻ ഗലി മേഖലയിൽ സുരക്ഷാ സേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശ ഭീകരനാണെന്നാണ് സൂചന.   ശ്രീനഗറിലെ ഖാൻയാറിലും സമാനമായ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തെരച്ചിലിനിടെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ നടന്നത്.   രണ്ട് ദിവസങ്ങൾക്കുള്ളിൽ കശ്മീരിലെ നാലാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസം രാത്രി ബുദ്ഗാം […]

നാരങ്ങവെള്ളം ഇനി ചൂടോടെ കഴിക്കു:വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച്‌ വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും: ഇതിന്റെ ഗുണങ്ങള്‍ കേട്ടാല്‍പ്പിന്നെ നിങ്ങള്‍ നാരങ്ങവെള്ളം ചൂടോടെയേ കുടിക്കൂ

കൊച്ചി: ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്. നെഞ്ചെരിച്ചില്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍മതി. ഇത് മികച്ച ഒരു പാനീയമാണ്. ശരീരത്തെ വിഷമുക്തമാക്കാനും ഇന്‍ഫെക്ഷൻ ഇല്ലാതാക്കാനും ഈ ഒരു പാനീയം മാത്രം മതി. ഇതില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മറ്റ് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്ന് നോക്കാം.. ബാക്ടീരിയകളെയും […]

നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച്‌ അപകടം ; റേഡിയോളജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആമ്പല്ലൂർ : ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച്‌ വിദ്യാർഥിനി മരിച്ചു. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്. ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ […]