play-sharp-fill

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊര്‍ണൂര്‍ അപകടത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്; കരാർ റദ്ദാക്കിയതായി റെയില്‍വേ

പാലക്കാട്: ഷൊർണൂരില്‍ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയില്‍വേ വാർത്താകുറിപ്പില്‍ അറിയിച്ചു. കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുൻപുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നല്‍കിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാർത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. അതേസമയം, ട്രെയിൻ തട്ടി പുഴയില്‍ […]

പടയപ്പ വീണ്ടും തലയാറില്‍; വരവ് ആറ് മാസത്തിന് ശേഷം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന ഓട്ടോറിക്ഷ തകർത്തു; ഭീതിയോടെ ജനം

മറയൂർ: പടയപ്പ എന്ന കാട്ടാന വീണ്ടും തലയാർ മേഖലയിലെത്തി. ആറു മാസത്തിന് ശേഷമാണ് പടയപ്പ തലയാറിലെത്തുന്നത്. ഇക്കഴിഞ്ഞ രാത്രിയിലാണ് പടയപ്പ തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങിയത്. രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. പടയപ്പയുടെ പ്രധാന വിഹാരകേന്ദ്രങ്ങള്‍ മൂന്നാർ, മാട്ടുപ്പെട്ടി മേഖലയാണ്. ഇതിനിടയിലാണ് പടയപ്പ വീണ്ടും തലയാർ തോട്ടം മേഖലയിലെത്തുകയും തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ മണിക്കൂറുകളോളം ഇറങ്ങി നടക്കുകയും ഓട്ടോറിക്ഷ തകർക്കുകയും ചെയ്തിരിക്കുന്നത്. ഇതോടെ തൊഴിലാളികള്‍ ഭീതിയിലായി. പകല്‍ സമയത്ത് തേയിലത്തോട്ടത്തിലേയ്ക്ക് ജോലിയ്ക്ക് പോകാൻ പോലും ഭയപ്പെടേണ്ട […]

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; വ്യാഴാഴ്ച വരെ മണ്ഡലത്തില്‍ തുടരും; മാനന്തവാടി ഗാന്ധിപാർക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

വയനാട്: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ഗാന്ധിപാർക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ഗാന്ധി സംസാരിക്കും. രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും. നാളെ സുല്‍ത്താൻബത്തേരി, പുല്‍പള്ളി, പാടിച്ചിറ, മുട്ടില്‍, വൈത്തിരി എന്നിവിടങ്ങളിലെ യുഡിഎഫ് പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. ഏഴാം തിയതി വരെ പ്രിയങ്ക മണ്ഡലത്തിലുണ്ടാകുമെന്നാണ് നേതാക്കള്‍ അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥി സത്യൻമൊകേരി ഇന്ന് നിലമ്പൂർ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് […]

കാര്യവിജയം, മത്സരവിജയം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (03/11/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, അലസത, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, നഷ്ടം […]

യൂണിയൻ ബാങ്കിൽ അവസരം ; 1500 ഓഫീസർ ഒഴിവ് ; കേരളത്തിൽ 100 ഒഴിവുകൾ , യോഗ്യത ബിരുദം; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോക്കൽ ബാങ്ക് ഓഫിസർ (എൽബിഒ) തസ്തികയിൽ 1500 ഒഴിവ്. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്–1വിഭാഗം തസ്തികയാണ്. കേരളത്തിൽ 100 ഒഴിവുണ്ട്. ∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2024 നവംബർ 13 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) വേണം. ∙പ്രായം: 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2024 ഒക്ടോബർ 1 അടിസ്‌ഥാനമാക്കി പ്രായം […]

ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് തുടരും…! പ്രീമിയം തുക ഉയർത്തുന്നതടക്കം മാറ്റങ്ങളോടെ രണ്ടാം ഘട്ടം; നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതിക്ക് നിർദ്ദേശം; ആശുപത്രികൾക്ക് മുഴുവൻ പണവും കിട്ടുന്നില്ലെന്ന് പരാതിക്ക് ഉടൻ പരിഹാരം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർ‌ക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ ധനവകുപ്പിന്റെ തീരുമാനം. പദ്ധതിയെക്കുറിച്ച് ഒട്ടേറെ വിമർശനങ്ങളും പരാതികളും ഉയരുന്നതിനാൽ പ്രീമിയം തുക ഉയർത്തുന്നതടക്കം കാതലായ മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക. നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതി രൂപീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി.നായർ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, പ്രഫ. ബിജു സോമൻ, ഡോ. എ.ജയകുമാർ, ഡോ. എ.വി.ജയകൃഷ്ണൻ, ഡോ. എ.എൽ.ലിജീഷ്, ഡോ. ബിനോയ് എന്നിവരാണു സമിതി അംഗങ്ങൾ. നിലവിൽ […]

നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ട് ; വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ സാധിക്കില്ല : മുന്നറിയിപ്പുമായി യുഎസ്

സ്വന്തം ലേഖകൻ വാഷിങ്ടൺ ∙ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ […]

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; പത്തനംതിട്ടയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ; സുരക്ഷ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്. പത്തനംതിട്ടയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ. മണിയാര്‍ ബാരേജിന്റെ അടച്ചിട്ട ഷട്ടറുകളുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി. ഓറഞ്ച് അലര്‍ട്ട് 02/11/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very […]

സ്വയം ന്യായീകരിക്കാന്‍ മറ്റൊന്നും കൈവശമില്ലാതെ ‘ജോജു ആര്‍മി’ കമന്റുകളിടുന്നു ; സ്വന്തം സിനിമയുടെ പോസിറ്റീവ് പ്രൊമോഷന്‍ ചെയ്യാന്‍ വേണ്ടി നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്ര രൂപ നല്‍കിയെന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്താന്‍ തയ്യാറാണോ? പണി സിനിമയില്‍ റേപ്പ് ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയാണോ…; വിവാദത്തില്‍ നടൻ ജോജുവിനോട് 5 ചോദ്യങ്ങളുമായി ബ്ലോഗർ ആദര്‍ശ്

സ്വന്തം ലേഖകൻ കൊച്ചി: പണി സിനിമവിവാദത്തില്‍ നിരൂപകനും ബ്ലോഗറുമായ ആദര്‍ശ് എച്ച്‌ എസ് സ്‌പോയ്‌ലര്‍ പ്രചരിപ്പിച്ചുവെന്ന സംവിധായകന്‍ ജോജു ജോര്‍ജിന്റെ ആരോപണത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആദര്‍ശിന്റെ മറുപടി. സ്വയം ന്യായീകരിക്കാന്‍ മറ്റൊന്നും കൈവശമില്ലാതെ വന്നപ്പോള്‍ സിനിമയുടെ സ്‌പോയിലര്‍ പറഞ്ഞു എന്ന രീതിയില്‍ ‘ജോജു ആര്‍മി’ കമന്റിടുകളുന്നുണ്ട്. എന്നാല്‍, പണി സിനിമയുടെ ട്വിസ്റ്റ് വെളിപ്പെടുത്തുന്നതോ കഥയെ കുറിച്ച്‌ പറയുന്നതോ ആയ ഒരു ഭാഗവും താന്‍ പങ്ക് വച്ചിട്ടില്ലെന്ന് ആദര്‍ശ് പറഞ്ഞു. സിനിമയില്‍ ഒരു റേപ്പ് സീനുണ്ട്, അത് ചിത്രീകരിച്ചിരിക്കുന്ന രീതി മുന്‍പ് ചൂഷണം നേരിട്ടിട്ടുള്ളവര്‍ക്ക് വിഷമമുണ്ടാക്കും […]

സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കോ..? നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നതായി സൂചന; സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് എ.കെ.ബാലൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യർ സിപിഎമ്മിലേക്കെന്ന് സൂചന. അദ്ദേഹം സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ അദ്ദേഹത്തിന് സ്റ്റേജില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. സന്ദീപ് വാര്യർക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം ചർച്ച ചെയ്യുമെന്നും ബാലന്‍ പറഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സന്ദീപ് വാര്യരെ അനുനയിപ്പിക്കാനുള്ള […]