play-sharp-fill

നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിൽ സജീവമാകും: വാണിവിശ്വനാഥ് ; ഒരാണിന് നേരെയും നിന്റെ കൈ ഉയരില്ലെന്ന് മമ്മൂക്ക അന്ന് പറഞ്ഞു, അതിനുശേഷമാണ് കൈ ഉയരാൻ തുടങ്ങിയത്’

കൊച്ചി: ത്രില്ലർ ചിത്രങ്ങളുടെ ആരാധികയാണെന്ന് തുറന്നുപറഞ്ഞ് നടി വാണി വിശ്വനാഥ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ജീവിതത്തില്‍ മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. താൻ ചെയ്ത ഓരോ കഥാപാത്രങ്ങളും മലയാളികള്‍ ഇതുവരെയായിട്ടും മറന്നിട്ടില്ലെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേർത്തു. താരം അഭിനയിച്ച പുതിയ ചിത്രമായ ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ പ്രമോഷനുവേണ്ടി ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വാണി വിശ്വനാഥ് സിനിമാ ജീവിതത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. ‘എന്റെ സിനിമാജീവിതത്തില്‍ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ് എന്റെ വലിയൊരു ആരാധകനാണെന്ന് […]

ഷൊർണൂർ ട്രെയിൻ അപകടത്തിൽ കരാറുകാരനെതിരെ കേസ്: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തിയില്ല, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

  പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.   കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നില്ല. റെയിൽവേ പാലത്തിന് മുൻപുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകാൻ തൊഴിലാളികൾ റോഡിന് പകരം അനുമതിയില്ലാതെ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ അറിയിച്ചു. അതോടൊപ്പം മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.   അതേസമയം, ട്രെയിൻ തട്ടി […]

ജനിച്ച് ഏഴാം നാൾ പാലത്തില്‍ നിന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു: മൃഗങ്ങള്‍ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകള്‍; മരത്തിൽ കുടുങ്ങി കിടക്കുന്നത് കണ്ട് രക്ഷപ്പെടുത്തി: കൃഷ്ണയുടെ അതിജീവനം ഡോക്ടർമാർക്കു പോലും അത്ഭുതം.

ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച്‌ ഏഴാം ദിവസം മുതല്‍. മാതാപിതാക്കള്‍ കൊല്ലാനായി പാലത്തില്‍ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ആഗസ്റ്റില്‍ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിച്ചത്. മരത്തില്‍ കുടുങ്ങിയ കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ മുതുകില്‍ മൃഗങ്ങളുടെ കടി ഉള്‍പ്പെടെ 50 ഓളം മുറിവുകളുണ്ടായിരുന്നു. ദേഹമാസകലം മുറിവുമായി കുഞ്ഞിനെ കാണ്‍പൂരിലെ ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ രക്ഷപ്പെടുമോയെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ടായിരുന്നില്ല. ഒരു കണ്ണ് തുറക്കാൻപോലും സാധിക്കാത്ത നിലയിലായിരുന്നു. എന്നാല്‍ അവൻ അവയെല്ലാം തരണം ചെയ്ത് പൂർണ […]

നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു ; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തിന് ശേഷം

കണ്ണൂർ : മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു. കുറുവേലിയില്‍ ലക്ഷ്‌മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്. മകന്റെ പറമ്ബില്‍ പുല്ല് അരിയുമ്ബോഴാണ് കാർ ലക്ഷ്‌മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്‌മിയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം […]

നീലേശ്വരം വെടിക്കെട്ട് അപകടം : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് ഇന്നലെ മരിച്ചിരുന്നു. അതേ സമയം, കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കാസർകോട് ജില്ലാ സെക്ഷൻ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കാസർകോട് നീലേശ്വരത്താണ് തെയ്യം കെട്ട് മഹോത്സവത്തിനിടെ […]

ജീവനക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ നല്‍കുന്നത് പുല്ലുവില; ട്രാക്കിൽ പൊലിയുന്നത് എത്ര ജീവനുകള്‍? പാവം തൊഴിലാളികളുടെ ജീവന് ഒരു വിലയുമില്ലേ? ഇന്ത്യന്‍ റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരെ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യം

കൊച്ചി: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ട്രാക്ക് ശുചീകരിക്കുകയായിരുന്ന 4 തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കേരള എക്‌സ്പ്രസ് തട്ടി റെയില്‍വേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ട്രാക്കില്‍ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റെയില്‍വേയുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഇവര്‍. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്കും പരിസരവും വൃത്തിക്കുകയായിരുന്ന നാല് തൊഴിലാളികളാണ് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ അല്ല. ക്ലീനിംഗിന് പരിചയമില്ലാത്ത കരാര്‍ ജീവനക്കാരെ നിയോഗിച്ചത് റെയില്‍വേ ഉദ്യോസ്ഥരുടെ അലംഭാവമാണ്. മരിച്ച 4 […]

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

  ഇടുക്കി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം ഒറ്റല്ലൂര്‍ സ്വദേശി ജീവന്‍ (28) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവന്‍ മാത്യു ചികിത്സക്കിടെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.   ഒക്ടോബർ 31 ന് രാത്രിയില്‍ കുന്നംപടി- കോടിക്കുളം റോഡില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോടിക്കുളത്തുള്ള കമ്പനിയില്‍ ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം.

16കാരിയുടെ ദുരൂഹമരണം : ദേഹത്ത് സിഗരറ്റിന്റെ പൊള്ളലും അടിയേറ്റ മുറിവുകളും ; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

ചെന്നൈയിലെ ഫ്ലാറ്റില്‍ വീട്ടുജോലിയ്ക്ക് നിന്ന പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമയും ഭാര്യയും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ദേഹമാസകലം സിഗരറ്റു കൊണ്ട് പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളും അടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുടമസ്ഥനും ഭാര്യയും അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ പെണ്‍കുട്ടിയെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് വിവരം. ചെന്നൈ മേത്ത നഗറിലെ സദാശിവം സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് സംഭവം. വീട്ടുടമസ്ഥരായ മുഹമ്മദ് നവാസും ഭാര്യ നാബിയയുമാണ് ഇവിടെ താമസിക്കുന്നത്. തഞ്ചാവൂർ സ്വദേശിയായ പതിനാറുകാരിയാണ് ഇവരുടെ വീട്ടില്‍ ജോലിയ്ക്ക് […]

സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച്‌ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മലയാളി വൈദികനായ സ്‌കൂള്‍ ഡയറക്ടറും ബന്ധുവും അറസ്റ്റിൽ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വലംകൈയ്യാണ് അറസ്റ്റിലായ വൈദികൻ: സംഭവം ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കോണ്‍വെന്റ് സ്‌കൂളില്‍

ജലന്ധര്‍: സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച്‌ വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളി വൈദികനായ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. ജലന്ധറില്‍ മെഹത്പൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഉംമ്രെ വാല്‍ ബില്ല ഗ്രാമത്തിലെ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം. സെന്റ് ജൂഡ് കോണ്‍വന്റ് സ്‌കൂളിന്റെ ഡയറക്ടര്‍ മലയാളിയായ ആല്‍ബിന്‍ ആന്റണി, ബന്ധുവായ ഷാരോ ഷിജു( 19) എന്നിവരാണ് അറസ്റ്റിലായത്. ഷാരോ ഷിജു ജലന്ധറിലെ ഗുരു ഗോവിന്ദ് സിങ് അവന്യുവിലെ താമസക്കാരന്‍ ആണെങ്കിലും സ്‌കൂളിലെ കാമ്പസിലാണ് അനധികൃതമായി തങ്ങാറുളളതെന്ന് വ്യക്തമായി. ആല്‍ബിന്‍ ആന്റണിയും ഷാരോ ഷിജുവും പോക്‌സോ അടക്കം […]

സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര: നിയമവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചു, സിപിഐ നേതാവിന്റെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു

  തൃശ്ശൂര്‍: തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്.   രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലൻസിലാണ് സുരേഷ് ഗോപി യാത്ര ചെയ്തത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിനാലാണ് കേസ്. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷ് പരാതി നൽകിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ […]