play-sharp-fill

ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു കെ.എസ്.ആര്‍.ടി.സി; ഹോട്ടലുകളുടെ വിവരവും സമയവും ബസില്‍ പ്രദര്‍ശിപ്പിക്കും; ഹോട്ടലുകളെ തെരഞ്ഞെടുത്തത് ഗുണനിലവാരം, വില, ശൗചാലയ സൗകര്യം എന്നിവ പരിഗണിച്ച്‌; ഹോട്ടലുകളും സമയവും അറിയാം

കോട്ടയം: ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക പുറത്തുവിട്ടു കെ.എസ്.ആര്‍.ടി.സി. ഒപ്പം ഹോട്ടലുകളുടെ വിവരവും സമയവും ബസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനുകള്‍ക്ക് പുറമെയാണ് 24 ഹോട്ടലുകളുടെ പട്ടിക കെ.എസ്.ആര്‍.ടി.സി പ്രസിദ്ധീകരിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, പാതയോരം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളുടെ പേരും സമയവും ഡ്രൈവറുടെ സീറ്റിനു പിന്നിലായി യാത്രക്കാര്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഡിപ്പോകള്‍ക്കു നല്‍കാനും തിരുമാനമായി. പ്രഭാതഭക്ഷണത്തിനായി രാവിലെ ഏഴര മുതല്‍ […]

മല്ലു ഹിന്ദു ഓഫീസേഴ്‌സ്’, ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ; വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ; ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് 11 ഐഎഎസ് ഉദ്യോഗസ്ഥർ ; സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അഡ്മിനായ ഉദ്യോഗസ്ഥന്റെ വിശദീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരിലാണ് ഗ്രൂപ്പ് രൂപീകരിച്ചത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ആണ് അഡ്മിന്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ആഡ് ചെയ്ത അംഗങ്ങള്‍ കെ ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രൂപ്പില്‍ 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫോണ്‍ ഹാക്ക് […]

വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ചിലപ്പോള്‍ ഉള്ളിലുള്ളത് പുറത്തുചാടും; പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിച്ചാൽ കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ..? യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കുമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിച്ചത് വാർത്തയായിരുന്നു. സംഭവത്തില്‍ സമൂഹമാമാധ്യമത്തിലൂടെ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. സരിൻ ചെയ്തത് ശരിയായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ് കുറച്ചു ; എല്ലാ വിഭാഗം വാഹനങ്ങൾക്കും 100 രൂപ വീതം ഇളവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ ലൈസൻസ് എടുക്കാൻ 200 രൂപയായിരുന്നു സർവീസ് ചാർജ് ഈടാക്കിയിരുന്നത്. തുടക്കത്തിൽ 60 ഈടാക്കിയിരുന്ന ചാർജ് പിന്നീട് 200 ആയി ഉയർത്തുകയായിരുന്നു. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിട്ടും ഉയർന്ന സർവീസ് ചാർജ് ഈടാക്കിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.

ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നില്ല, ഉരസുകയാണ് ചെയ്തത് ; മൂന്ന് യൂട്യൂബര്‍മാര്‍ പ്രശ്‌നമുണ്ടാക്കി, പ്രവേശനമില്ലാത്ത ഭാഗത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു ; വിശദീകരണവുമായി കൊച്ചി വാട്ടര്‍ മെട്രോ

സ്വന്തം ലേഖകൻ കൊച്ചി: വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കെഡബ്ല്യുഎംഎല്‍. ഫോര്‍ട്ട്‌കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകള്‍ കൂട്ടിമുട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ബോട്ടില്‍ മൂന്ന് യൂട്യൂബര്‍മാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും പ്രവേശനമില്ലാത്ത ഭാഗത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നുമാണ് കൊച്ചി വാട്ടര്‍മെട്രോ ലിമിറ്റഡിന്‍റെ വിശദീകരണം. റോ റോ ക്രോസ് ചെയ്യുന്ന സമയത്ത് വേഗം കുറച്ചപ്പോഴാണ് പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയര്‍ത്തുകയും എമര്‍ജന്‍സി വാതിലുകള്‍ സ്വയം തുറക്കുകയും ചെയ്തു. ബോട്ടുകളും യാത്രക്കാരും തികച്ചും സുരക്ഷിതരായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. […]

ഷൊർണൂർ ട്രെയിൻ അപകടം : പുഴയിൽ വീണ് കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്. ട്രെയിൻ തട്ടി പുഴയില്‍ വീണ നാലാമത്തെയാളായ ലക്ഷ്മണനെ കണ്ടെത്താൻ ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്‍റെ മൃതദേഹം […]

‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചുതന്നത്’: ഫഹദിനും നസ്രിയ്ക്കുമെതിരെ വർഗീയ പ്രചരണം നടത്തിയ അഭിഭാഷകനെതിരെ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

  കൊച്ചി: സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നസ്രിയയും ഫഹദും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വ. കൃഷ്ണ രാജിന് നടൻ വിനായകന്റെ മറുപടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനായകന്റെ പ്രതികരണം. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിങ്ങൾക്കാരാണ് പതിച്ചു തന്നതെന്ന് വിനായകൻ ചോദിച്ചത്.   ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം   ഇത് പറയാൻ നീയാരാടാ… വർഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്…. നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിന്റെ തായ് വഴി […]

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞു ; പ്രതിയെ പിടികൂടി റെയിൽ വേ പോലീസ്

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളഞ്ഞ അന്യ സംസ്ഥാനക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ഹരിവൻസ് (37) ആണ് പിടിയിലായത്. ശനിയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വെച്ച് കുമരകം സ്വദേശിയുടെ ഇരുപതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷൻ […]

യുഡിഎഫിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വയനാടിന് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് പ്രിയങ്ക ഗാന്ധി

  വയനാട്: വയനാടിന് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് യുഡിഎഫ്  സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. ലോകത്തിന് മുന്നിൽ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക പറഞ്ഞു.   അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.   അധികാരത്തിൽ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണ്. […]

പെൻസുഹൃത്തുമായി സംസാരിച്ചതിന് പോലീസ് കേസ്: പോക്സോ കേസിൽ നിരപരാധിയായ തന്നെ പോലീസ് പെടുത്തിയെന്ന് ആരോപിച്ച് യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ, പിന്നാലെ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

    കല്‍പ്പറ്റ: പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വയനാട് പനമരം സ്വദേശി രതിൻ ആണ് മരിച്ചത്. പോക്സോ കേസിൽ പോലീസ് തന്നെ പെടുത്തിയെന്ന് വീഡിയോയിലൂടെ ആരോപിച്ചശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്.   കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പോലീസ് കേസെടുത്തത്. തുടർന്നാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.   നല്ല വിഷമം ഉണ്ടെന്നും […]