play-sharp-fill

നാത്തൂൻ പോരില്ല ഇവിടെയുള്ളത് കൊതിപ്പിക്കും വിഭവങ്ങള്‍ മാത്രം ; മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള്‍ നടത്തുന്ന ‘നാടൻ രുചിക്കൂട്ടിന്റെ രുചിപിടിച്ച്‌ എത്തുന്നവരിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും അന്യനാട്ടുകാരും ; ‘നാടൻ ഊണ് ‘എന്ന ചെറുകടയിലൂടെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും വീടിനും നാടിനും മാത്യക

സ്വന്തം ലേഖകൻ കോട്ടയം: നാലുവർഷത്തെ ഖത്തർ ജോലി അവസാനിപ്പിച്ച്‌ മടങ്ങുമ്പോള്‍ മുണ്ടക്കയം പുത്തൻപുരയ്ക്കല്‍ വിജിയുടെ മനസ് ശൂന്യമായിരുന്നു. വരുമാനം നിലച്ചു. സമ്പാദ്യമില്ല. ഇനിയെന്തെന്ന ആശങ്ക. ഒടുവില്‍ പുത്തൻപുരയ്ക്കല്‍ വീട്ടിലെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും ചേ‌ർന്ന് നാടൻ രുചിക്കൂട്ടിന്റെ ഒരു കുഞ്ഞു ലോകം സൃഷ്‌ടിച്ചു. കോട്ടയം -കുമളി റോഡരികില്‍ മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള്‍ നാത്തൂൻ പോരില്ലാതെ നടത്തുന്ന ‘നാടൻ ഊണ് ‘എന്ന ചെറുകട. കഴിക്കാൻ നാടറിഞ്ഞെത്തി. ഒരിക്കല്‍ വന്നവർ രുചിപിടിച്ച്‌ വീണ്ടും വരുന്നു. അന്യനാട്ടുകാരും കടതേടിപ്പിച്ച്‌ എത്തുന്നു. തലേന്ന് ഇഷ്ടവിഭവം വിളിച്ചു പറഞ്ഞ് […]

ലൈം​ഗിക ആരോപണം: എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് എന്നിവർക്കെതിരെ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൊന്നാനി ലൈം​ഗിക ആരോപണത്തിൽ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നി‍ർ‍ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം. ഇതിനെതിരെ സിഐ വിനോദ് സമർപ്പിച്ച ഹ‍‍ർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. 2022ൽ പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ എസ് പി അടക്കമുളള ഉദ്യോഗസ്ഥർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. സി.ഐയ്ക്കെതിരായ ബലാത്സംഗ […]

ജലോത്സവത്തിന് ആവേശവുമായി ചാമ്പ്യൻസ് ബോട്ട് ലീഗ് ; നവംബർ 16ന് താഴത്തങ്ങാടിയില്‍ ആദ്യ തുഴ എറിയും ; ആറിടങ്ങളിലായി നടത്തുന്ന മത്സരങ്ങൾ ഡിസംബർ 21ന് അവസാനിക്കും ; കൈനകരിയില്‍ 23 ന്

കോട്ടയം : ജലടൂറിസത്തിന് മുതല്‍ക്കൂട്ടാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് (സി.ബി.എല്‍) താഴത്തങ്ങാടിയില്‍ ആദ്യ തുഴയെറിയും. താഴത്തങ്ങാടി വള്ളംകളിക്കൊപ്പം സി.ബി.എല്‍ മത്സരങ്ങളുടെ ഉദ്ഘാടനത്തിനും താഴത്തങ്ങാടി വേദിയാകും. 16 നാണ് സി.ബി.എല്‍ മത്സരം. നെഹ്റു ട്രോഫിയോടെ തുടക്കമിടേണ്ട സി.ബി.എല്‍ വൈകിയെങ്കിലും പുതിയ ഫിക്സ്ചർ അനുസരിച്ച്‌ വെട്ടിച്ചുരുക്കിയ ലീഗ് 16 മുതല്‍ ഡിസംബർ 21 വരെയാണ്. മുൻവർഷങ്ങളില്‍ 11 വേദികളിലായിരുന്നെങ്കില്‍ ഇത്തവണ ആറിടങ്ങളിലാണ്. വയനാട് ദുരന്തത്തെ തുടർന്ന് നെഹ്റുട്രോഫി വൈകിയതാണ് വേദികളുടെ എണ്ണംകുറയാൻ കാരണം. നെഹ്‌റുട്രോഫിയില്‍ ആദ്യ ഒമ്ബത് സ്ഥാനങ്ങളില്‍ എത്തിയ ചൂണ്ടൻ വള്ളങ്ങള്‍ക്കാണ് സി.ബി.എല്‍ യോഗ്യത. സി.ബി.എല്‍ […]

നീണ്ടൂര്‍ കൈപ്പുഴകാറ്റില്‍ കാറ്റുകൊള്ളാനെത്തിയവര്‍ക്ക് ഇടിമിന്നലേറ്റു ; പൊള്ളലേറ്റ ഈരാറ്റുപേട്ട , അതിരമ്പുഴ സ്വദേശികൾ കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കോട്ടയം: നീണ്ടൂര്‍ കൈപ്പുഴകാറ്റില്‍ കാറ്റുകൊള്ളാനെത്തിയവര്‍ക്ക് ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ഈരാറ്റുപേട്ട സ്വദേശി എബിന്‍ (25), അതിരമ്പുഴ സ്വദേശി മീര (23) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. അപ്രതീക്ഷിതമായി മിന്നല്‍ ഉണ്ടാവുകയും എബിനും മീരയ്ക്കും പൊള്ളലേല്‍ക്കുകയുമായിരുന്നു. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ

വില്ലേജ് ഓഫീസർമാരുടെ ഓഫീസ് സംബന്ധമായ മൊബൈൽ ഫോണുകൾ നിശ്ചലം ; വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി തടസം ; ഫോണുകളുടെ ബില്ലടച്ചില്ല, ഈ ജില്ലയിൽ വില്ലേജ് ഓഫീസർമാർ പരിധിക്ക് പുറത്ത്

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ ജില്ലയിലെ വില്ലേജ് ഓഫീസർമാർക്ക് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ മൊബൈൽ ഫോണുകൾ നിശ്ചലമായതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു. ബില്ലടക്കാത്തതുമൂലം നിശ്ചലമായിരിക്കുന്നത് സർക്കാർ വില്ലേജ് ഓഫീസർമാർക്ക് നൽകിയ ഫോണുകൾ . ബിഎസ്എൻഎൽ സിമ്മുകളാണ് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഫോൺ ചെയ്യാനായി സർക്കാർ നൽകിയിട്ടുള്ളത്. ഫോണുകളുടെ ബിൽ തുക അതാത് ജില്ലാ അധികൃതരാണ് അടക്കേണ്ടത്. എന്നാൽ റവന്യൂ മന്ത്രിയുടെ ആസ്ഥാന ജില്ലയായ തൃശൂർ ജില്ലയിൽ ബില്ലുകൾ അടക്കാത്തതുമൂലം കേരള പിറവി ദിനമായ നവംബർ […]

നീലേശ്വരം വെടിക്കെട്ട് അപകടം : ഒരു മരണം കൂടി ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി

സ്വന്തം ലേഖകൻ കാസർ​ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്.  ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ,  കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്‍റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം […]

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ; മന്ത്രി വീണാ ജോർജിന് തലകറക്കം ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ തൃശൂർ : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചേലക്കരയിൽ എത്തിയ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ വൈകുന്നേരമാണു ചികിത്സയ്‌ക്കെത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം മന്ത്രി ആശുപത്രി വിട്ടു. രക്തസമ്മർദം ഉയർന്നതോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നു ഡോക്ടർമാർ പറഞ്ഞു.

കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി ; ഒരാളെ കാണാനില്ല

സ്വന്തം ലേഖകൻ കർണാടക : കർണാടക ബന്ദിപ്പൂരിൽ കാട്ടാനയുടെ മുന്നിലകപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുഴയിൽ ചാടി, ഒരാളെ കാണാതായി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽപെട്ട ഗുണ്ടറ റേഞ്ചിലെ ഐ.ബി സെക്ഷൻ വാച്ചർ ശശാങ്കനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ രക്ഷപ്പെടുത്തി. കേരള അതിർത്തിയായ കൊളവള്ളിയിൽ വെച്ച് ശനിയാഴ്ച വൈകീട്ടോടെയാണ് ഇരുവർക്കും നേരെ കാട്ടാന പാഞ്ഞടുത്തത്. ഭയന്ന് കബനി പുഴയിൽ ചാടിയ ഇരുവരും പുഴയുടെ ആഴമേറിയ ഭാഗത്ത് മുങ്ങുകയായിരുന്നു.

മകൻ സാരഥി , ചാരിതാർത്ഥ്യത്തോടെ കണ്ടക്ടർ അമ്മ ; കെ എസ് ആർ ടി സിക്ക് ഇത് പുതുചരിത്രം ; ഫേസ്ബുക്ക് പേജിലൂടെ സന്തോഷ വാർത്ത പങ്കുവച്ച് കെഎസ്ആർടിസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാൻ അമ്മ, സ്റ്റിയറിംഗ് പിടിച്ച് ഡ്രൈവിംഗ് സീറ്റിൽ മകൻ! അത്യപൂർവ്വമായ ആ നിമിഷത്തിനാണ് ഇന്ന് കെ എസ് ആർ ടി സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസ് സാക്ഷ്യം വഹിച്ചത്. ആര്യനാട് സ്വദേശിയായ യമുനയും മകൻ ശ്രീരാഗുമാണ് കെ എസ് ആർ ടി സിയിൽ പുതുചരിത്രം കുറിച്ചത്. ഈ സന്തോഷ വാർത്ത ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി തന്നെയാണ് പങ്കുവച്ചത്. കെ എസ് ആർ ടി […]

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ; തോറ്റത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ; ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേക്ക്

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരായ എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. നിക്കോളാസ് കരേലിസിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. നതാന്‍ അഷര്‍ റോഡ്രിഗസ്, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് മുംബൈയുടെ മറ്റ് ഗോളുകള്‍ നേടിയത്. ജീസസ് ജിമിനെസ്, ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 72-ാം മിനിറ്റില്‍ പെപ്ര ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ മുംബൈ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിക്കോസ് […]