play-sharp-fill

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി

  ഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രിം കോടതി. എല്ലാ തിങ്കളാഴചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു.അതേസമയം കാപ്പന്റെ മൊബൈൽ ഫോൺ വിട്ടുനൽകാനാവില്ലെന്ന് യുപി പൊലീസ് അറിയിച്ചു.   2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്. യുപിയിലെ ഹാത്‌റസില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് പോകവേയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടത്. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ […]

‘ആത്മാഭിമാനത്തിന് മുറിവേറ്റു, പാലക്കാട് പ്രചാരണത്തിന് പോകില്ല’; ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ മനസ് അനുവദിക്കുന്നില്ല. ആത്മാഭിമാനത്തിന് മുറിവേറ്റു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങളുണ്ട്. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ […]

കാണാതായ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: കയ്പമംഗലം പള്ളിനടയില്‍ കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡില്‍ കുറുപ്പംപുരക്കല്‍ മാമു (89) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതാണ് ശരി. അല്ലാതെ വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി അത് സമർഥിക്കുന്നതിന് പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് നടപടിയാണ്. തൃശൂരിലെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ്റെ നടപടി തീർത്തും ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമായ നിലപാട് ആണ്. മാധ്യമ സെൻസർഷിപ്പിൻ്റെ മറ്റൊരു രൂപമാണിത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അടക്കം അപ്രിയ വാർത്തകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾ […]

ഉത്തരാഖണ്ഡിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞു അപകടം: 20 പേർ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത, പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് സജ്ജമാക്കി

  ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. അല്‍മോറ ജില്ലയിലെ രാംനഗറിൽ ഇന്ന് രാവിലെയാണ് അപകടം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്കാണ് വീണത്. ബസിൽ 35 പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അപകടത്തിൽ  ബസിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.   ദേശീയദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും മാർച്ചുളയിലെ സാൾട്ട് ഏരിയ […]

വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനും പുതിയ നിയമം വേണം : ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കോട്ടയം ജില്ലാ നേതൃയോഗം

കോട്ടയം: വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പല നിയമം മൂലം കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ നടന്നുവരുന്ന ഉത്സവങ്ങളും പെരുനാളും നേർച്ച ആഘോഷങ്ങളിലും ആനയെ എഴുന്നള്ളിക്കുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നാട്ടിലെ വിപണികളെ സജീവമാക്കുന്നുണ്ട്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ഉത്സവങ്ങളും ആഘോഷങ്ങളും ആനയെഴുന്നള്ളത്തും പ്രതിസന്ധിയിലാകുമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഇരു സർക്കാരുകളും സംഘാടകരുടെ അഭിപ്രായങ്ങളും കേട്ട് നിയമ ഭേദഗതി കൊണ്ടുവരണമെന്നും ഫെസ്റ്റിവൽ കോർഡിനേഷൻ […]

രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബസ് സ്റ്റാൻഡിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള 103.32 ഗ്രാം ഹെറോയിനുമായി യുവാവിനെ പിടികൂടി

ആലപ്പുഴ: വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മാൽഡ സ്വദേശിയായ ഹസാർട്ടിൽ അനിഖ്വൽ (26) ആണ് പിടിയിലായത്. 103.32 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണ് യുവാവ് പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി […]

അന്താരാഷ്ട്ര കപ്പൽ യാത്ര അടിപൊളിയാക്കാം: അയ്യായിരം രൂപയില്‍ താഴെ മാത്രം: ഇനി മുതല്‍ ആഴ്ച്ചയില്‍ അ‍ഞ്ചു ദിവസവും കപ്പൽ യാത്ര: താൽപര്യമുണ്ടെങ്കിൽ ഇതാ യാത്ര ഇങ്ങനെ

ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയില്‍ അഞ്ചു ദിവസം കപ്പല്‍ സർവീസ്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയില്‍ അ‍ഞ്ചു ദിവസം കപ്പല്‍ സർവീസ് നടത്താൻ തീരുമാനമായത്. ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും കപ്പല്‍ സർവീസ്. ഇൻഡ്ശ്രീ ഫെറിയാണ് സർവീസ് നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് 16-നാണ് കപ്പല്‍സർവീസ് പുനരാരംഭിച്ചത്. മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനുശേഷമായിരുന്നു ഇത്. തുടക്കത്തില്‍ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയില്‍ മൂന്നുദിവസമാക്കി കുറച്ചു. സെപ്റ്റംബർ 21 മുതല്‍ നാലുദിവസമാക്കി.യാത്രക്കാരുടെ എണ്ണം വീണ്ടും ഉയർന്ന […]

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ, ശിക്ഷാ വിധി നാളെ; എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്

കൊല്ലം: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി ,ദാവൂദ് സുലൈമാൻ , കരിം രാജ എന്നിവരാണ് കുറ്റക്കാർ. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവിൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേൾക്കാൻ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. […]

മൂക്കറ്റം കുടിച്ച് വീട്ടിലെത്തിയ ഭർത്താവുമായി ഭാര്യ വഴക്കിട്ടു: പിന്നാലെ ഭാര്യ പുറത്തേക്കു പോയി: മടങ്ങിവന്നത് കലിപൂണ്ട് മൂർച്ചയേറിയ കത്തിയുമായി: പുസായി കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റിയ ശേഷം വീടുവിട്ടു പോയി: നിലവിളിച്ചോടി ഭർത്താവ്

ഡല്‍ഹി: വീട്ടില്‍ ഭർത്താക്കന്മാർ മദ്യപിച്ച്‌ എത്തുമ്പോള്‍ ഭാര്യമാർക്ക് എന്നും തലവേദനയാണ്. ഒട്ടുമിക്ക വീടുകളിലും കുഴപ്പക്കാരൻ മദ്യം തന്നെ.അങ്ങനെ മദ്യം കാരണം പണികിട്ടിയ ഭർത്താവിന്റെ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയില്‍ മദ്യപിച്ച്‌ വഴക്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ യുവാവിനെയാണ് ഭാര്യ ആക്രമിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ബിഹാര്‍ സ്വദേശികളായ ദമ്പതിമാർ രണ്ട് മാസം മുന്‍പാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. ഒരു ഹോംസ്റ്റേയില്‍ ഹെല്‍പ്പറായി ജോലി […]