play-sharp-fill

വീണ്ടും ജനപിന്തുണയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറുമോ? ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോൾ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്ന ചിത്രവുമായി പുതിയ ബാര്‍ക്ക് റേറ്റിംഗ്; രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്

കൊച്ചി: വീണ്ടും ജനപിന്തുണയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറുമോ? ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്ബോള്‍ ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്നേറുന്ന ചിത്രവുമായി പുതിയ ബാര്‍ക്ക് റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ പത്ത് പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞ ആഴ്ച ന്യൂസ് ചാനല്‍ കാണുന്ന പ്രേക്ഷകരില്‍ കുറവുണ്ടായി എന്നതാണ് മറ്റൊരു വസ്തുത. ട്വന്റി ഫോറിന് 71 പോയിന്റ് മാത്രമാണുള്ളത്. അതായ് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ 25 പോയിന്റ് പിന്നില്‍. കുറച്ചു മാസം മുമ്ബ് റേറ്റിംഗില്‍ രണ്ടാഴ്ച […]

കോട്ടയം എംസി റോഡിൽ കാരിത്താസിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം : കാരിത്താസ് ആശുപത്രിക്ക് സമീപം എം.സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം. 101 കവല സ്വദേശി തങ്കപ്പനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാരിത്താസിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ നിന്നും മണ്ണുമായി റോഡിലേക്ക് ഇറങ്ങിയ   ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയും കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ  കാൽനടയാത്രക്കാരന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു. മരിച്ച തങ്കപ്പന്റെ മൃതദേഹം […]

രൂപം മാറിയെന്നു പറഞ്ഞുള്ള സഹപ്രവർത്തകരുടെ കളിയാക്കൽ മടുത്ത് ഡിഎൻഎടെസ്റ്റ് നടത്തിയ യുവതി റിസൽട്ട് കണ്ട് ഞെട്ടി: അപ്പനും അമ്മയും മാറി: ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ രംഗത്തിറങ്ങി ജനങ്ങൾ

ഹെനാൻ: അവശ്യ ഘട്ടങ്ങളില്‍ പിതൃത്വം തെളിയിക്കുന്നതിനും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുമെല്ലാം ഏറെ സഹായകരമാണ് ഡിഎൻഎ ടെസ്റ്റ്. എന്നാല്‍ വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സിൻസിയാങ്ങില്‍ നിന്നുള്ള ഒരു യുവതി ഡിഎൻഎ ടെസ്റ്റിന് വിധേയയായത് തനിക്ക് വ്യത്യസ്ത രൂപമാണെന്ന സഹപ്രവർത്തകരുടെ കളിയാക്കലുകള്‍ കാരണമായിരുന്നു. എന്നാല്‍ ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ഒപ്പം കഴിയുന്ന മാതാപിതാക്കള്‍ക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ പരിശോധനയില്‍ നിന്ന് യുവതിക്ക് മനസിലായത്. കാണാൻ ഹെനാൻ പ്രവിശ്യയിലുള്ള തങ്ങളെപോലെയില്ലെന്നു പറഞ്ഞാണ് സഹപ്രവർത്തകർ യുവതിയെ പലപ്പോഴും കളിയാക്കിയിരുന്നത്. ഇടയ്ക്ക് […]

സംഘപരിവാറിന് കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം നല്‍കിയ തന്റെ അമ്മ മരിച്ചപ്പോള്‍ ജില്ലക്കാരനായ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല, ഇന്നത്തെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. പി സരിൻ അന്ന് വീട്ടിലെത്തിയിരുന്നുവെന്ന് സന്ദീപ് പറഞ്ഞത് വെറുതെയല്ല ? വോട്ടെടുപ്പിന് 8 ദിവസം മാത്രം ശേഷിക്കേ സന്ദീപിന്റെ തുറന്നുപറച്ചിലില്‍ പകച്ച്‌ ബിജെപി

പാലക്കാട്: പാളയത്തില്‍ പടയിലും പാളയത്തില വിവാദ ചൂടിലും ഉരുകി ബിജെപി. ജയസാധ്യതയുള്ള പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജീവന്‍മരണ പോരാട്ടം നടത്തുന്നതിനിടെ സ്ഥാനാര്‍ഥിയെ നേരിട്ട് കടന്നാക്രമിച്ച്‌ ജില്ലയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയനായ യുവനേതാവ് രംഗത്തെത്തിയത് ബിജെപിയെ ഒന്നാകെ അമ്ബരപ്പിച്ചിരിക്കുകയാണ്.   മാത്രമല്ല, അന്ന് സ്വന്തം പാര്‍ട്ടിയുടെ നേതാവായിരുന്ന കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കാതിരുന്ന അമ്മയെ കാണാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥിയുമായ ഡോ. പി സരിന്‍ നേരിട്ടെത്തിയിരുന്നെന്നുകൂടി സന്ദീപ് പറഞ്ഞുവച്ചത് വെറുതെയല്ലെന്നും വ്യക്തം. ആനത്തലവട്ടം ആനന്ദനും രമേശ് ചെന്നിത്തലയും പോലുള്ളവര്‍ ഫോണില്‍ വിളിച്ച്‌ അനുശോചനം അറിയിച്ചപ്പോള്‍ […]

പതിനാലുകാരൻ വിഴുങ്ങിയത് എതൊക്കെയെന്നറിയാമോ?ബാറ്ററികള്‍, ബ്ലേഡ്, സ്‌ക്രൂ: ശസ്ത്രക്രിയയിൽ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങള്‍; അഞ്ച് മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയയ്‌ക്കൊടുവില്‍ മരണം.

ഡൽഹി: ഡൽഹിയില്‍ ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങള്‍. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ കുട്ടി മരിച്ചു. കഴിഞ്ഞ ഒക്ടോബർ 28നാണു സംഭവം. യുപി ഹാത്രസ് സ്വദേശി ആദിത്യ ശർമയാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങള്‍ കണ്ടെടുത്തത്. ഈ സാധനങ്ങള്‍ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബാറ്ററികള്‍, ബ്ലേഡ്, സ്‌ക്രൂ തുടങ്ങിയ വസ്തുക്കളാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ […]

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഈ മാസം 20ന്

ദില്ലി:പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.  

2076ല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും; 2025ല്‍ യൂറോപ്പില്‍ മാരക യുദ്ധമുണ്ടാകും; 2043 ഓടെ യൂറോപ്പ് മുസ്ലീം ഭരണത്തിന് കീഴിലാകും; ബാബ വാംഗയുടെ പ്രവചനത്തില്‍ പാശ്ചാത്യ ലോകത്തിന് ആശങ്ക.

ലണ്ടന്‍: ബാബ വാംഗയെന്ന പേര് ഇടക്കിടെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇവര്‍ കാലങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങള്‍ പലപ്പോഴും ശരിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷം ചെല്ലുംതോറും ഇവര്‍ പ്രവചിച്ച എത്രകാര്യങ്ങള്‍ ശരിയായി എന്ന് മാധ്യമങ്ങള്‍ പരിശോധിക്കാറുണ്ട്. യുക്രൈന്‍-റഷ്യ യുദ്ധവും വരെ കാലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരിക്കുന്നു. ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ ഒരു അന്ധയായ ബള്‍ഗേറിയന്‍ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസില്‍ ഒരു ചുഴലിക്കാറ്റില്‍ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗ പ്രവചിച്ചു തുടങ്ങിയത്. ‘ബാള്‍ക്കന്‍സിന്റെ നോസ്ട്രാഡമസ്’ എന്നാണ് […]

ബിജെപിക്കെതിരെ പരസ്യമായി പ്രതികരിച്ച സന്ദീപ് വാര്യർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് സൂചന നൽകി കെ സുരേന്ദ്രൻ, ബിജെപി വിടാൻ തയ്യാറെങ്കിൽ സന്ദീപിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചു എം ബി രാജേഷ്

  പാലക്കാട്: ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ  സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.   പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ് വാര്യരുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പാലക്കാട് ബിജെപി ഓഫീസിൽ അടിയന്തര യോഗം ചേരുകയാണ്. സന്ദീപ് വാര്യാർക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചനയും നൽകി.   സന്ദീപിന്റെ തുറന്നുപറച്ചിലിൽ ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍റെ പ്രതികരിച്ചത്. പോസ്റ്റ് വായിച്ച ശേഷം മറുപടി പറയാമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് […]

കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല, അന്വേഷണത്തിന് ഒടുവിൽ വയോധികനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി; പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യതയെന്ന് പോലീസ്

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യത ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.

ചെക്കന്റെ വീട്ടിലേക്ക് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചുകയറി വധു: ഏറ്റു പറഞ്ഞുക്കൊണ്ട് വരനും: പാർട്ടി സമ്മേളനമല്ല: മലപ്പുറത്തെ ഒരു വിവാഹ വീടാണ്: സോഷ്യൽ മീഡിയയിൽ വൈറലായി

മലപ്പുറം : “ഇങ്ക്വിലാബ് സിന്ദാബാദ് ” എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും .എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ ! ആരെയും അമ്പരപ്പിക്കും എന്ന് ഉറപ്പാണ് . എന്നാല്‍ ഒരു കല്യാണപെണ്ണ് ആണെങ്കിലോ മുദ്രാവാക്യം വിളിക്കുന്നത് !.എല്ലാവരും വാ പൊളിച്ചു പോവും .അത്തരത്തിലൊരു വാർത്തയാണ് മലപ്പുറത്തെ എടപ്പാളില്‍ നടന്നത് . സാധാരണ കലങ്ങിയ കണ്ണുകളോടും ചുണ്ടില്‍ ചെറിയ പുഞ്ചിരിയുമായിട്ടായിരിക്കും ഏതു വധുവും വരന്റെ വീട്ടിലേക്കു പ്രവേശിക്കുന്നത് . എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ […]