play-sharp-fill

കളിക്കുന്നതിനിടയിൽ കാറിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്തു ; ഒരു കുടുംബത്തിലെ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. മധ്യപ്രദേശിലെ അമ്റേലിയിലെ രന്ധിയ ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. നാല് കുട്ടികള്‍ കാറിനുള്ളില്‍ ഇരുന്ന ശേഷം ഡോർ ലോക്ക് ചെയ്യുകയായിരുന്നു . തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അംറേലി പോലീസ് അന്വേഷണം ആരംഭിച്ചു. നാല് കുട്ടികള്‍ കാറിനുള്ളില്‍ ഇരുന്ന ശേഷമാണ് കാറിൻ്റെ വാതില്‍ അടച്ചത്. ഡോർ തുറക്കാനാകാതെ നാല് കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി മരിച്ചു. കാറിനുള്ളില്‍ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് അമ്റേലി ഡിവൈഎസ്പിയുടെ പ്രാഥമിക […]

യുവാവ് ഇടിമിന്നലേറ്റ് മരിച്ചു ; മഴ കനത്തപ്പോൾ പാറയുടെ അടിയിൽ കയറി നിൽക്കവെയാണ് മിന്നലേറ്റത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരിച്ചിട്ടപ്പാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്താണ് മിഥുന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ മാറി വേങ്കവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ.

ആർ.എസ്.എസ് നേതാവ് അശ്വനികുമാർ വധം: 3-ാം പ്രതിക്ക് ജീവപര്യന്തം: 13 പ്രതികളെ കോടതി നേരത്തേ വെറുതെ വിട്ടു: അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

തലശേരി:ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും, കേസില്‍ ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാതിരിക്കാൻ കാരണമെന്നും പ്രോസിക്യൂഷന്‍ വിധി വന്ന ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ […]

താപ്പാനകളുടെ ഗുരുനാഥൻ കോന്നി സോമൻ ഗിന്നസ് റെക്കോഡിലേക്ക് ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാന എന്ന ബഹുമതിയാണ് 82 വയസ്സുള്ള സോമനെ തേടിയെത്തിയിരിക്കുന്നത്

കോന്നി : വാരിക്കുഴികളില്‍ വീഴുന്ന കാട്ടാനകളെ ചട്ടം പഠിപ്പിച്ച്‌ നല്ല നാട്ടാനയാക്കിയിരുന്ന താപ്പാനകളുടെ ഗുരുനാഥൻ കോന്നി സോമൻ ഗിന്നസ് റെക്കോഡിലേക്ക്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാന എന്ന റെക്കോഡാണ് 82 വയസ്സുള്ള സോമനെ തേടിയെത്തുന്നത്. കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്ബുമുള്ള സോമന് 80 വയസ്സ്‌ കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ്‌ പട്ടം നേടാനുള്ള ഒരുക്കം തുടങ്ങിയത്. അല്‍പം കാഴ്ചക്കുറവുണ്ടെങ്കിലും പൂർണ ആരോഗ്യവാനാണ്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് […]

ആർപ്പൂക്കര ജലോത്സവം; കാമിച്ചേരിയും പടയാളിയും വിജയികൾ:  സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്തു;.  ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ശ്രീജിത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ആർപ്പൂക്കര: ആർപ്പൂക്കര ചുണ്ടൻവള്ള സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രഥമ വള്ളംകളിയിൽ കാമിച്ചേരിയും പടയാളിയും വിജയികൾ. ഏഴര പൂട്ട് വിഭാഗത്തിൽ ജിമ്മി മഞ്ചാടിക്കരി ക്യാപ്റ്റനായ കാമിച്ചേരി വള്ളം ഒന്നാമതെത്തി, ആർപ്പൂക്കര ചുണ്ടൻ വള്ളസമിതി സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും 15,000/- രൂപയും നേടി. ബിനി ജോസഫ് കരിപ്പൂത്തട്ട് ക്യാപ്റ്റനായ പുത്തൻപറമ്പിൽ രണ്ടാമതെത്തി. 11 ആൾ വിഭാഗത്തിൽ രാജു ചാലാശേരി ക്യാപ്റ്റനായ തൊള്ളായിരം ബോയ്സിൻ്റെ പടയാളി ഒന്നാമതെത്തി, സി.കെ. മണിയച്ചൻ സ്മാരക എവർറോളിംഗ് ട്രോഫിയും 11,000/- രൂപയും കരസ്ഥമാക്കി. സലി പുതിയിട്ടിൽ ക്യാപ്റ്റനായ കാശി വള്ളമാണ് രണ്ടാമതെത്തിയത്. […]

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയില്ല: തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു ഓണ്‍ലൈനായി ചേർന്ന സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയില്ല തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ ഡി എഫ് സ്ഥാനാർഥിയെ മഹത്വവല്‍ക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും […]

സംസ്ഥാനത്ത് ഓണക്കിറ്റിന് ആകെ ചെലവ് 34 കോടി: പ്രതീഷിച്ചത് 36കോടി:5,87,574 എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം: 36 കോടി രൂപയോളം ചെലവ് പ്രതീക്ഷിച്ചിരുന്ന ഓണക്കിറ്റ് വിതരണത്തിന് ആകെ ചെലവായത് 34.28 കോടി രൂപ. ഇതില്‍ 33.24 കോടി രൂപ തുണി സഞ്ചിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും 1.01 കോടി രൂപ പാക്കിംഗ്, ഗതാഗതം, കയറ്റിറക്ക് തുടങ്ങിയ ഇനങ്ങള്‍ക്കും ചെലവായെന്നാണ് കണക്കുകള്‍. 5,87,574 എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും വയനാട് ദുരിതബാധ മേഖലയിലെ 1,390 കുടുംബങ്ങള്‍ക്കുമാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. ക്ഷേമസ്ഥാപനങ്ങളിലെ 32,756 അന്തേവാസികള്‍ക്ക് നാലുപേര്‍ക്ക് ഒന്നെന്ന നിലയില്‍ 8,006 കിറ്റുകളും വിതരണം ചെയ്തു. ചെറുപയര്‍ പരിപ്പ്, സേമിയ പായസം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (04/11/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (04/11/2024) 1st Prize-Rs :75,00,000/- WH 281146 (CHERTHALA)   Cons Prize-Rs :8,000/- WA 281146 WB 281146 WC 281146 WD 281146 WE 281146 WF 281146 WG 281146 WJ 281146 WK 281146 WL 281146 WM 281146 2nd Prize-Rs :5,00,000/- WJ 685477 (THIRUVANANTHAPURAM)   3rd Prize-Rs :1,00,000/- WA 367096 WB 259821 WC 691015 WD 905140 WE […]

ഇടിമിന്നൽ മുന്നറിയിപ്പ്; നവംബർ 4,5,8 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും […]

കളക്ട്രേറ്റിലേക്ക് പോയത് സ്കൂട്ടറിൽ, തിരിച്ചെത്തിയത് സ്കൂട്ടറില്ലാതെ ; ഭാര്യയുടെ സംശയം ശരിയായി, ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടല്‍ മൂലം 10 മാസം മുൻപ് കാണാതായ സ്കൂട്ടർ ഉടമയ്ക്ക് തിരികെ ലഭിച്ചു

തൃശൂർ : പത്തുമാസം പൊതുനിരത്തില്‍ ഒളിച്ച്‌ കിടന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയില്‍ ക്യാപ്റ്റൻ ആയിരുന്ന പൂത്തോള്‍ സ്വദേശി 2024 ജനുവരിയിലാണ് അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് സ്കൂട്ടർ ഓടിച്ചുപോയത്. എന്നാല്‍ തിരിച്ച്‌ വീട്ടില്‍ വന്നത് സ്കൂട്ടറില്ലാതെയായിരുന്നു. കുറച്ചുകാലമായി മറവി രോഗമുള്ള മുൻ സൈനികൻ സ്കൂട്ടർ എവിടെയാണോ നിർത്തിയിട്ടത് എന്നത് മറന്നതാവാം എന്ന് ഭാര്യ അടക്കമുള്ള വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ജനുവരിയിലാണ് അവസാനമായി സ്കൂട്ടറുമായി പുറത്തുപോയത്. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. സ്കൂട്ടർ എവിടെ വെച്ചുവെന്ന് മുൻ സൈനികന് കൃത്യമായി ഓർത്തെടുക്കാനായിരുന്നില്ല. ആരെങ്കിലും മോഷ്ടിച്ചു […]