play-sharp-fill

വിശ്വാസികൾക്ക് വേണ്ടിയാണ് തീരുമാനം ; ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ ; തിരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നു’: രാഹുല്‍ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ പാലക്കാട്: കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടി സ്വാ​ഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്കാണ് തിരെഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെയെന്നും രാഹുൽ പറഞ്ഞു. വിശ്വാസികൾക്ക് വേണ്ടിയാണ് ഈ തീരുമാനമെന്ന് മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യുഡിഎഫ് നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നതായും യുഡിഎഫ് എപ്പോഴും തിരഞ്ഞെടുപ്പിന് […]

പ്രിയപ്പെട്ട തക്കുടുകളെ….മത്സരാര്‍ത്ഥിയെ മത്സരാര്‍ത്ഥിയായി മാത്രം കാണണം, നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാനുണ്ടെന്ന് ഓർക്കണം; സംസ്ഥാന സ്കൂള്‍ കായികമേളയിൽ കുട്ടികൾക്ക് ആവേശം പകർന്ന് നടൻ മമ്മുട്ടി

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചത്. സ്കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നമാണ് തക്കുടു. എല്ലാവരിലും ഒരുപാട് പ്രതീക്ഷയുണ്ടെന്നും നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാൻ ഉണ്ടെന്ന് ഓർക്കണമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിന്‍റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഈ രാജ്യത്തിന്‍റെ അഭിമാനങ്ങളായി വളരേണ്ടവരാണ് നിങ്ങള്‍. കലാകായിക ശേഷികള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അപൂര്‍വമായാണ് ലഭിക്കുക. അവ ശരിയായി വിനിയോഗിക്കുക. കിട്ടിയ അവസരം ആത്മാര്‍ത്ഥതയോടെ ഉപയോഗപ്പെടുത്തിയാൽ വിജയം നമ്മുടെ കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. കായികമേളയിൽ […]

വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെ യുദ്ധവിമാനം തകർന്നുവീണു ; പൈലറ്റ് രക്ഷപ്പെട്ടു

ആഗ്ര : ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം യുദ്ധവിമാനം തകർന്നുവീണു. മിഗ്-29 എന്ന യുദ്ധവിമാനമാണ് തകർന്നത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ഇടതുപക്ഷവുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങളുടേത്, വ്യക്തിയല്ല നയമാണ് പ്രശ്നം; ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

കണ്ണൂർ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. മുമ്പും സമാന കാഴ്ചപ്പാടുള്ളവരെ സിപിഎം സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളല്ല നയമാണ് പ്രശ്നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇടത് അനുകൂല നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഞങ്ങൾ എല്ലാവരെയും സ്വാഗതം […]

30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു ; പദ്ധതിയുമായി കെസിഎ ; ഭൂമി ഏറ്റെടുക്കുക 33 വര്‍ഷത്തേയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം:പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റു കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള […]

രോഗികൾ വെള്ളത്തിൽ ; കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. വെള്ളം പൂർണമായി നീക്കിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഗവൺമെന്റ് അം​ഗീകാരം ഉണ്ടെന്ന് പറഞ്ഞ് കോഴ്സുകളിൽ ചേർത്തു; പാരാമെഡിക്കല്‍ കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു; സംഭവത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ പോലീസ് പിടിയിൽ

കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയില്‍ സ്ഥാപന മാനേജര്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പോലീസ് പിടികൂടിയത്. നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ചു എന്ന പരാതിയിലാണ് […]

സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : സ്വകാര്യ ബസ് ബൈക്കിന് പിന്നിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി വിലാസിനി (62) ആണ്  മരിച്ചത്. എരഞ്ഞിപാലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വാക്ക് തർക്കം ; അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞു ; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

സ്വന്തം ലേഖകൻ മധുര : അയൽവാസിയുടെ വീട്ടിൽ പെട്രോൾ ബോംബ് കത്തിച്ച് എറിഞ്ഞ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ . മധുര ജില്ലയിലെ ചോളവന്താൻസംഗങ്കോട്ട തെരുവിലെ സ്വദേശിയായ വിഘ്നേശ്വരൻ (19) നെയാണ് ചോലവണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. ദീപാവലി ദിവസത്തിൽ വിഘ്നേശ്വരന്റെ അച്ഛൻ മുത്തയ്യയും അയൽവാസിയായ മദൻകുമാറും തമ്മിലുള്ള വാക്ക് തർക്കമാണ് മുത്തയ്യൻ മകൻ വിഘ്നേശ്വരൻ മദൻകുമാറിന്റെ വീട്ടിൽ പെട്രോൾ ബോംബ് എറിയുവാൻ കാരണമായെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വീടിന്റെ സ്ക്രീനും വീടിന്റെ മുൻഭാഗവും തകർന്നു പോയി വീട്ടിൽ ആളുണ്ടായിട്ടും ഭാഗ്യവശാൽ ആർക്കും അപകടം സംഭവിച്ചില്ല. […]

കൗമാര കായിക മാമാങ്കത്തിന് ഔദ്യോഗിക തുടക്കം; കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു; ചടങ്ങിൽ നടൻ മമ്മുട്ടി മുഖ്യാതിഥിയായി; കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടൻ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദർബാർ ഹാളിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയിൽ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന […]