സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യത ; വിവരാവകാശനിയമപ്രകാരം രേഖകള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകന് നഷ്ടപരിഹാരം നല്‍കാൻ നിയമത്തില്‍ വ്യവസ്ഥ : വിവരാവകാശ കമ്മീഷൻ
സ്വന്തം ലേഖകൻ കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകള്‍ നല്‍കിയില്ലെങ്കില്‍ അപേക്ഷകന് നഷ്ടപരിഹാരം നല്‍കാൻ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകള്‍/വിവരങ്ങള്‍ ലഭ്യമല്ലെന്നു കാട്ടി മറുപടി നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകള്‍ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയില്‍നിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകള്‍ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് […]