play-sharp-fill

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കി അന്നത്തെ ഡിജിപി അനിൽ കാന്ത് 2021ൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു; കത്ത് നൽകിയത് മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയെന്നും തുടര്‍നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനിൽകാന്ത് കത്ത് നൽകിയത്. കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയ കാര്യവും കത്തിൽ പറയുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് കത്ത് നൽകിയത്. കര്‍ണാടകയിൽ […]

പി പി ദിവ്യയ്ക്ക് നിര്‍ണായകം ; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ; ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

സ്വന്തം ലേഖകൻ കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് […]

ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം; മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്നറിയാം; ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇന്ന് നടക്കും; മത്സരങ്ങൾ നടക്കുന്നത് പ്രധാന വേദിയായ മഹാരാജാസ് കോളേജിന് പുറമെ 16 വേദികളിലായി

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തിരിതെളിയും. ടെന്നീസ്, ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും. മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡൽ ജേതാക്കളെ ഇന്ന് അറിയാം. എട്ട് ദിവസമായി നടക്കുന്ന മേളയിൽ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങൾ നടക്കും. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ […]

വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്, അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്, സിപിഎം നേതാക്കൾ തന്നെക്കുറിച്ച് നല്ലവാക്കുകൾ പറഞ്ഞതിൽ നന്ദിയുണ്ട്, അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പ് തെറ്റി; ബിജെപിക്കെതിരെ ഉറച്ച തീരുമാനവുമായി സന്ദീപ് വാര്യർ

പാലക്കാട്: ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമെന്നും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ പറഞ്ഞു. ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാറിന്‍റെ മുന്നിൽ പ്രശ്നങ്ങൾ പറഞ്ഞു. അദ്ദേഹം ഉറപ്പ് നൽകിയോ ഇല്ലയോ എന്ന് പുറത്ത് വെളിപ്പെടുത്താനില്ല. തന്‍റെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. എതിർ ചേരിയിലുള്ളവർക്കും തന്നെ വന്നുകാണാൻ സ്വാതന്ത്ര്യമുണ്ട്. വയനാട്ടിൽ പ്രചാരണത്തിന്‍റെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്. അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ചുമതല നന്നായി നിറവേറ്റിയെന്നും […]

പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് ; സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് […]

പി എസ് സി കള്ളത്തരം കാണിക്കരുത്, 12,000 പേരുടെ ഭാവിയെ വച്ച് കളിക്കരുത്; എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റത്തിൽ കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമർശനത്തിന് കാരണം. ഇത്തരം കാര്യങ്ങളിൽ സ്ഥിരത വേണമെന്ന് കോടതി വ്യക്തമാക്കി. 12,000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ എത്തിയത്. അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് […]

പട്ടാപ്പകല്‍ അതിവിദഗ്ധമായി ഒരു വയസ്സുള്ള കുഞ്ഞിന്റെ മാല കവർന്നു; കേസിൽ മാല മോഷണ സംഘത്തിലെ യുവതി പിടിയിൽ; പിടിയിലായത് സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ള പ്രതി; ഒപ്പമുണ്ടായിരുന്ന പ്രതിക്കായി തെരച്ചിൽ ഊർജിതം

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍. മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവില്‍ പ്രതി പിടിയിലായത്. സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളയാളാണ് മധുര സ്വദേശിയായ സംഗീത. കൂട്ടാളി ഗീതയെ പിടികിട്ടാനുണ്ട്. ഒക്ടോബർ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുൻവശത്തെ മരുന്നുകടയില്‍ നില്‍ക്കുകയായിരുന്നു സെയ്ദ് നഗർ സ്വദേശിയായ യുവതി. ചുമലില്‍ ഒരു വയസുള്ള കുഞ്ഞുമുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് എത്തിയ രണ്ട് സ്ത്രീകള്‍ ഇവർക്ക് സമീപമെത്തി […]

മത്സരവിജയം, സുഹൃദ്സമാഗമം, നിയമവിജയം, യാത്രാവിജയം, സാമ്പത്തിക നഷ്ടം, ബിസിനസിൽ നഷ്ടം, ശത്രുശല്യം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (05/11/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, യാത്രാപരാജയം, സാമ്പത്തിക നഷ്ടം, ബിസിനസിൽ നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, നിയമവിജയം, യാത്രാവിജയം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, […]

കോട്ടയം ജില്ലയില്‍ വനം വകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘ടെറിട്ടറി ഫൈറ്റ്’ ; കഴിഞ്ഞ ഒരു മാസം ജില്ലയില്‍ മാത്രം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകൾ ; ആണ്‍ പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്ന് വരുന്നതാണ് സംഘര്‍ഷത്തിന് പിന്നിൽ ; പാമ്പുകളുടെ പ്രജനനകാലമായതിനാൽ ജാഗ്രത വേണമെന്നും വനം വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ വനം വകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘ടെറിട്ടറി ഫൈറ്റ്’. കഴിഞ്ഞ ഒരു മാസം കോട്ടയം ജില്ലയില്‍ മാത്രം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകളാണ് എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ആണ്‍പാമ്പുകള്‍ സ്വന്തം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായാണ് തമ്മിലടിക്കുന്നത്. ഒരു ആണ്‍ പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്ന് വരുന്നതാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തില്‍ തോല്‍ക്കുന്നവര്‍ ആ മേഖല വിടുക എന്നതാണ് രീതി. പാമ്ബുകളുടെ ഈ ഏറ്റുമുട്ടല്‍ ഇണചേരലായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട് എന്നും വനം വകുപ്പ് പറയുന്നു. […]

ചാരായം വാറ്റി കുപ്പികളിലാക്കി ബൈക്കില്‍ കൊണ്ടുപോയി വില്‍പ്പന; കച്ചവടം പൊടിപൊടിച്ചതോടെ വന്‍ ലാഭം; യുവാവ് എക്‌സൈസിൻ്റെ പിടിയിൽ

മലപ്പുറം: ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി. ഏലംകുളം മാട്ടായി വള്ളോത്ത് പള്ളിയാലില്‍ പി. ഹരിഹരന്‍ (25)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 30 ലിറ്റര്‍ ചാരായമാണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘം പിടികൂടിയത്. വന്‍ ലാഭം കൊയ്തായിരുന്നു വില്‍പന പൊടിപൊടിച്ചിരുന്നത്. ചാരായം കടത്താന്‍ ഉപയോഗിച്ച ഹീറോ ഹോണ്ട ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഏലംകുളം മാട്ടായി വള്ളോത്ത് കടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച്‌ ചാരായം വാറ്റി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ […]