play-sharp-fill

വീട്ടുജോലിക്ക് പോയ അമ്മ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് അബോധാവസ്ഥയിൽ; ശരീരം മുഴുവൻ കത്തിക്കൊണ്ട് വരഞ്ഞ പാടുകൾ; അഞ്ചുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതി രണ്ടാനച്ഛൻ; അതിക്രൂരമായ കേസിൽ വിധി ഇന്ന്

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. രണ്ടാനച്ഛന്‍ തമിഴ്‌നാട് രാജ പാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ ആണ് പ്രതി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയില്‍ നടന്നത്. വാടകവീട്ടിലാണ് തമിഴ്‌നാട് രാജ പാളയം സ്വദേശികളായ ദമ്പതിമാര്‍ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്തയാളായിരുന്നു കൊല്ലപ്പെട്ട കുട്ടി. ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ നിലയില്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് […]

തൃപ്പൂണിത്തുറയിൽ നടന്ന ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണമെന്‍റ്:ചങ്ങനാശ്ശേരി ചാപ്റ്റര്‍ വിജയിച്ചു; റണ്ണര്‍ അപ്പ്: തൊടുപുഴ ചാപ്റ്റര്‍; മാന്‍ ഓഫ് ദി മാച്ച് : വിഷ്ണു ശശി.

തൃപ്പൂണിത്തുറ: ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തൃപ്പൂണിത്തുറ പാലസ് മൈതാനത്ത് നവംബര്‍ 1 മുതല്‍ 3 വരെ നടന്നു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നായി 11 ചാപ്റ്റര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചങ്ങനാശ്ശേരി ചാപ്റ്റര്‍ വിജയം കൈവരിച്ചു. ചങ്ങനാശ്ശേരി ചാപ്റ്റര്‍ ക്യാപ്റ്റന്‍ :ബൈജു, പ്രസിഡന്‍റ് ഡോ.വിഷ്ണു എന്നിവർ ട്രോഫി ഏറുവാങ്ങി. റണ്ണര്‍ അപ്പ്: തൊടുപുഴ ചാപ്റ്റര്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് : വിഷ്ണു ശശി.

അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ

ബംഗളൂരു: അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന്‍റെ വിവാദ പരാമർശം. കഴിഞ്ഞയാഴ്ചയാണ് ബി ആർ നായിഡു ചെയർമാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നായിഡു സർക്കാർ നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്‍മാൻ അഭിമുഖം നൽകിത്. അഹിന്ദുക്കളായ നിരവധി പേർ ടിടിഡിയുടെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തിൽ ചെയര്‍മാൻ പറയുന്നത്. ഇവർക്ക് വിആർഎസ് നൽകാൻ […]

അച്ചടക്ക ലംഘനം നടത്തിയതിൽ നിർമ്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസർ അസോസിയേഷനിൽ നിന്ന് പുറത്താക്കി, പ്രതികാര നടപടിയെന്ന് സാന്ദ്രയുടെ പ്രതികരണം

  കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.   മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന്റെ ചോദിച്ചു കിട്ടിയില്ല എന്ന് പറഞ്ഞു പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.   സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സാന്ദ്ര പറഞ്ഞു. തൻറെ പരാതിക്ക് കാരണം ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. […]

40 ദിവസം പ്രായമായ പെൺകുഞ്ഞിനെ നാലര ലക്ഷം രൂപയ്ക്ക് മാതാപിതാക്കൾ വിറ്റു: തനിക്ക് ലഭിച്ച വിഹിതം കുറഞ്ഞു പോയെന്ന് അമ്മയുടെ വാദം, സംഭവത്തിൽ 5 പേർ അറസ്റ്റിൽ

  തമിഴ്നാട്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഈറോഡിൽ 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് മാതാപിതാക്കൾ വിറ്റത്. സി സന്തോഷ് കുമാര്‍ (47), ആര്‍ സെല്‍വി (28), എ സിദ്ദിഖ ഭാനു (44), എസ് രാധ (39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്.   തഞ്ചാവൂര്‍ സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സന്തോഷ് കുമാറാണ് പിതാവ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി അടുപ്പത്തിലായി. ഈറോഡ് സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും […]

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകുന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട് പോലീസ് ചോദിച്ചു വാങ്ങുന്നില്ല: പി.പി. ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമാണന്ന് ആക്ഷേപം: തെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തി കളക്ടര്‍ നവീന്‍ ബാബുവും ഒന്നും പറഞ്ഞിട്ടില്ലെന്ന് സൂചന. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ല. അതിനിടെയാണ് നിര്‍ണ്ണായക സൂചനകള്‍ പുറത്തു വരുന്നത്. അതേസമയം റവന്യു മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റവന്യു റിപ്പോര്‍ട്ട് പോലീസ് അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ നല്‍കാനും ധാരണയായിരുന്നു. ക്രിമിനല്‍ നടപടിപ്രകാരം പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വകുപ്പുതലത്തില്‍ നവീന്‍ ബാബു ഫയലുകളില്‍ കാലതാമസം […]

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ആശുപത്രി ഡയറക്ടർ രാത്രി മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കാൺപൂർ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു. കാൺപൂരിലെ കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാൺപൂർ അസിസ്റ്റന്റ് കമ്മീഷണർ അഭിഷേക് പാണ്ഡേ പറഞ്ഞു. പീഡനത്തിനിരയായ നഴസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച […]

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.  കെഎസ്ആര്‍ടിസിയുടെ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചാണ് അപകടം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെൽവൻ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസിസൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ഉടൻ തന്നെ ശ്രീകാര്യം പൊലീസ് സെൽവനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. പാൽ വിൽപനക്കാരനാണ് മരിച്ച സെൽവൻ. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കുശേഷം മൃതേദഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നൽകും.

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ളേ​ജു​ക​ളി​ലെ ഗ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ എ​സ്.​ഒ.​പി പുറത്തിറക്കി കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ഗസ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​നും നടപ്പാക്കി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലെ ഗ​സ്റ്റ്​ അ​ധ്യാ​പ​ക​ർ​ക്ക്​ എ​ല്ലാ​മാ​സ​വും ശ​മ്പ​ളം ല​ഭി​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്​​​റ്റാ​​​ൻ​ഡേ​ഡ്​ ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജി​യ​ർ (എ​സ്.​ഒ.​പി) പു​റ​ത്തി​റ​ക്കി കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൻറെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ്​ എ​സ്.​ഒ.​പി പു​റ​ത്തി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ ഗെ​സ്റ്റ്​ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​ൻ കോ​ളേജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഒ​റ്റ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ നി​ബ​ന്ധ​ന​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം ഉ​ദ്യോ​ഗാ​ർത്ഥിക​ൾ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/ ന​മ്പ​ർ നേ​ടി​യി​രി​ക്ക​ണം. കോ​ളേജ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ www.collegiateedu.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ലി​ങ്ക്​ […]

മഴചതിച്ചു: ആശുപത്രിയിൽ വെള്ളം കയറി:ശസ്ത്രക്രിയകൾ മുടങ്ങി: ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു; രോഗികള്‍ ദുരിതത്തില്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. ഇതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായത്. നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍ര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും […]