play-sharp-fill

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് പത്തനംതിട്ട,കോട്ടയം, ഇടുക്കി,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന് പുറമെ നവംബർ 05, 08, 09 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ യെല്ലോ അലെർട്ടാണ് നൽകിയിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

ആത്മഹത്യ ചെയ്യാനാണ് രണ്ട് കുട്ടികളുടെ അമ്മ റെയില്‍വേ ട്രാക്കില്‍‌എത്തിയത്: ട്രെയിൻ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി: അവർ വിവാഹവും കഴിച്ചു

ഡൽഹി: ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ആ ജീവിതം അവസാനിപ്പിക്കുക അല്ല അതിനുള്ള പരിഹാരം. ഇന്ന് ഒരു മോശം ദിവസമാണെങ്കില്‍, നാളെ ഒരു നല്ല ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വിഷാദവും പ്രശ്നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണമായി ആരെങ്കിലും എത്തിയാല്‍ അവർക്ക് ജീവിക്കാൻ ഒരു പുതിയ ലക്ഷ്യം ലഭിക്കും. ജീവിതം മടുത്തു ജീവനൊടുക്കാൻ ട്രാക്കില്‍ പോയ ഒരു ബ്രിട്ടീഷ് യുവതിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് യുവതിയുടെ ജീവൻ രക്ഷിച്ചു. ശേഷം ഇരുവരും പരസ്പരം പ്രണയിച്ച്‌ വിവാഹിതരായി. ഡെയ്‌ലി സ്റ്റാർ ന്യൂസ് […]

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച്‌ മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അന്ത്യം.  

അസാധ്യ കൊതുക് കടി, പായും തലയിണയും ഉണ്ടെങ്കിലും നിലത്തെ കിടപ്പ് കഠിനം ; ഒരാഴ്ചത്തെ ജയില്‍ വാസത്തിൽ മാനസികമായി തളർന്ന ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച ; ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവ്യയും വക്കീലും

തലശ്ശേരി : കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാൻ മാറ്റിയത്. പി പി ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്. പിപി ദിവ്യയുടെ രാഷ്ട്രീ അധികാര സ്വാധീനം കേസ് അന്വേഷണത്തെ […]

ഹെല്‍മെറ്റ്‌ ഇല്ലാതെ ബൈക്കില്‍ അഭ്യാസപ്രകടനം; അപകടത്തിൽ തലയിടിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: വണ്ടി ഓടിക്കുന്നതിനിടെ പല ആംഗിളില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിവിധ രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച 19കാരന്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഹെല്‍മെറ്റ് പോലും ധരിക്കാതെ വണ്ടി ഓടിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം. ഗുഡുവാഞ്ചേരി സ്വദേശിയായ വിക്കിയാണ് മരിച്ചത്. വണ്ടല്ലൂര്‍ മിഞ്ചൂര്‍ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ യുവാവിന്റെ തല സമീപത്തെ വൈദ്യുതി തൂണിലിടിച്ച്‌ സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചു.

മല്ലു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ്: തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാദം ആവർത്തിച്ച് കളക്ടർ; വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുക്കൾ പറഞ്ഞാണ് അറിഞ്ഞത്; ഉടൻ ഡിലീറ്റ് ചെയ്തു; കെ ഗോപാലകൃഷ്ണൻ ഐഎഎസ്

തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. വാട്സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകൾ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാൽ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് മൊഴിയിലില്ല. ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്. സാംസങ് ഫോണും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിച്ചു. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ […]

കുമരകം പൂങ്കശ്ശേരി-മങ്കുഴി നടപ്പാലം താൽക്കാലികമായി നന്നാക്കി: പ്രദേശവാസികൾക്ക് താത്ക്കാലിക ആശ്വാസം: വാഹനം കയറുന്ന പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

കുമരകം: കുമരകം ഗ്രാമ പഞ്ചായത്ത് 3-ാം വാർഡിലെ തകർന്ന പൂങ്കശ്ശേരി നടപ്പാലം അറ്റകുറ്റപണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കി. തകർന്ന പാലത്തിന്റെ ഇരുമ്പ് കേഡറുകൾ വെൽഡിങ് ചെയ്ത് കൂട്ടിയോജിപ്പിച്ച് ഇരുകരകളിലേയും പഴയ കൽക്കെട്ട് പടികളിൽ സ്ഥാപിച്ച് ആളുകൾക്ക് നടന്ന് പോകാവുന്ന രീതിയിലാണ് പാലം സഞ്ചാരയോഗ്യമാക്കിയത്. പാലത്തിന്റെ കൈവരികളുടെ ഉയരം നിജപ്പെടുത്തി ഭാരവും കുറച്ചിട്ടുണ്ട്. താത്കാലിക നടപ്പാലം ആശ്വാസം ആണെങ്കിലും തങ്ങളുടെ യാത്രാ ദുരിതം ശാശ്വതമായി പരിഹരിക്കാൻ വാഹനഗതാഗത യോഗ്യമായ പാലം വേണമെന്നാണ് പ്രദേശവാസികളുടെ അഭ്യർഥന.

‘ഒന്നും ഒളിപ്പിക്കാനില്ല; പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം; 19 ആം വയസിൽ LD ക്ലാർക്കായി സർവീസ് തുടങ്ങിയ ആളാണ് നവീൻ എന്നും അഴിമതിക്കോ, എൻഒസി വൈകിപ്പിക്കലിനോ തെളിവുകളില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു; പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ:  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കളക്ടറുടെ മൊഴി പൂർണമായും ഹാജരാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കക്ടറുടെ മൊഴി കഴിഞ്ഞ തവണ പ്രോസിക്യൂഷൻ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് പ്രതിഭാ​ഗം കോടതിയിൽ പറ‍ഞ്ഞിരുന്നു. ബാങ്ക് വായ്പ എടുത്തതും കൈക്കൂലിക്കുള്ള തെളിവല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി […]

വനിതാ സുഹൃത്തുക്കളുമായി ദീപാവലി ആഘോഷത്തിനെത്തിയ ബികോം വിദ്യാർത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു: പെൺകുട്ടികൾ കുളത്തിൽ നീന്തുന്ന ഫോട്ടോയെടുക്കുന്നത് തടഞ്ഞതാണ് പ്രകോപനം: 3 പേർ അറസ്റ്റിൽ

ബംഗളുരു: വനിതാ സുഹൃത്തുക്കളൊടൊപ്പം വാരന്ത്യ ആഘോഷത്തിന് ഫാം ഹൌസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍. ബെംഗളൂരുവിലെ ചിക്കനഹള്ളിയിലെ ഫാം ഹൌസില്‍ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്. രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൌസില്‍ അവധി ആഘോഷിക്കാനെത്തിയത്. സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൌസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്. ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു സംഭവം. ഫാം ഹൌസിന് സമീപവാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തേക്കുറിച്ച്‌ പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ബാസവേശ്വര […]

സ്വര്‍ണം വാങ്ങാൻ പറ്റിയ സമയം! സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് അമ്പരപ്പിക്കും ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. 58,840 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 7335 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നല്‍കേണ്ടത്. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 59,000 എത്തിയത്. പവന്‍ വില 60,000 ത്തില്‍ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതല്‍ സ്വര്‍ണവില ഇടിഞ്ഞു തുടങ്ങിയത്. 5 ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. അതേസമയം, വെള്ളിയുടെ […]