play-sharp-fill

പത്തനംതിട്ടയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തി സംഭവം ; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 7ന്

പത്തനംതിട്ട : അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി. തമിഴ്നാട് രാജപാളയം സ്വദേശിയാണ് കേസിലെ പ്രതി. പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി(1) ആണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. 2021 ഏപ്രില്‍ 5 നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 5 വയസുകാരിയായ തമിഴ് ബാലികയെയാണ് രണ്ടാനച്ഛൻ ലൈംഗികമായി പീ‍ഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ കുമ്ബഴയിലായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ 66 മുറിവുകളാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മർദനമായിരുന്നു മരണകാരണം. കുട്ടിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചശേഷമാണ് അമ്മ വീട്ടുജോലിക്ക് […]

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നുവെന്ന് രഹസ്യ വിവരം ; പോലീസ് നടത്തിയ അന്വേഷണത്തിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം : വെള്ളറടയില്‍ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് എം.ഡി.എം.എ. എത്തിച്ച് നല്‍കുന്നയാളാണ് പിടിയിലാത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിഷ്ണു  എം.ഡി.എം.എ. എത്തിച്ച് നല്‍കാറുണ്ട് എന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന 1.410 ഗ്രാം എം.ഡി.എം.എ.യും പോലീസ് കണ്ടെത്തി. വെള്ളറട എസ്.ഐ. റസ്സല്‍ രാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി

നേരേ ചൊവ്വേ പരീക്ഷ നടത്തിപ്പിനു പോലും പറ്റില്ലെങ്കിലും പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ ശമ്പളവര്‍ദ്ധന വേണം; ചെയര്‍മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്ന ആവശ്യം കൈയ്യോടെ തള്ളി സര്‍ക്കാര്‍; പി.എസ്.സി അംഗമായാല്‍ ജീവിതം രക്ഷപെട്ടു

തിരുവനന്തപുരം: ചോദ്യങ്ങള്‍ കോപ്പിയടിച്ചും തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്തിയും ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുന്ന പി.എസ്.സിയില്‍ ചെയർമാനും അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ ശമ്പളവർദ്ധനവ് നല്‍കണമെന്ന ആവശ്യം സർക്കാർ തള്ളി. ഖജനാവിന് വമ്പൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായിരുന്നു ഈ നിർദ്ദേശം. ഇപ്പോള്‍ തന്നെ കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പി.എസ്.സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കുന്നത്. എന്നാല്‍ പരീക്ഷാ നടത്തിപ്പിലെയടക്കം ഉത്തരവാദിത്തമില്ലായ്മ വിമർശന വിധേയമാവുന്നുണ്ട്. വ്യത്യസ്ത തസ്തികകള്‍ക്കായി അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയ രണ്ടു പരീക്ഷകള്‍ക്ക് ഏഴ്‌ ചോദ്യങ്ങള്‍ ആവർത്തിച്ചതാണ് ഒടുവിലത്തെ സംഭവം. ഒക്ടോബർ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എല്‍.ഡി. ക്ലാർക്ക് […]

സാന്ദ്ര തോമസിനെ പിന്തുണച്ചു, അസോസിയേഷനെതിരെ നിർമാതാക്കളുടെ ഗ്രൂപ്പിൽ ചോദ്യം ചോദിച്ചു, ഇതിന്റെ പേരിൽ തനിക്കും കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്ന് നിർമാതാവ് ഷീല കുര്യൻ

കൊച്ചി: അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് തനിക്കും കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്ന് നിർമാതാവ് ഷീല കുര്യൻ. സാന്ദ്ര തോമസിനെ താൻ പിന്തുണച്ചതാണ് തനിക്ക് അസോസിയേഷൻ നോട്ടീസ് അയക്കാനുണ്ടായ കാരണം. അസോസിയേഷനെതിരെ നിർമാതാക്കളുടെ ഗ്രൂപ്പിൽ ചോദ്യം ചോദിച്ചുവെന്നതാണ് തനിക്കെതിരായ കുറ്റമെന്നും ഷീല കുര്യൻ പ്രതികരിച്ചു. നേരത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ നിർമാതാവ് സാന്ദ്രാ തോമസിനെ ചലച്ചിത്ര നിർ‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ 28നാണ് സാന്ദ്രാ തോമസിനെ പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചത്. അച്ചടക്കലംഘനമാണ് പുറത്താക്കലിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും എന്ത് […]

ആശുപത്രി കോബൗണ്ടില്‍ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടില്‍ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതില്‍ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടില്‍ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തില്‍ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നില്‍ക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.

മദ്യം വാങ്ങാൻ കാണിക്ക വഞ്ചി കുത്തിത്തുറന്ന് 1500 രൂപ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

  ഇടുക്കി: കാണിക്ക വഞ്ചി കുത്തി തുറന്ന കള്ളനെ പോലീസ് പിടികൂടി. മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്ന ആനന്ദ് കുമാറിനെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.   വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. രാത്രി 12 മണിക്ക് ശേഷം തട്ടുകടകൾ ഉൾപ്പെടെ അടച്ചതിന് ശേഷമായിരുന്നു മോഷണം.   മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി കൂത്തുപറഞ്ഞതെന്ന് പ്രതി പറഞ്ഞു. 1500 ഓളം രൂപയാണ് ഇയാൾ […]

എല്ലാ സ്വകാര്യ സ്വത്തും പൊതു ആവശ്യത്തിനായി സർക്കാരിന് ഏറ്റെടുക്കാനാവില്ലന്ന് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് : പതിറ്റാണ്ടുകള്‍ പഴക്കമുള്ള തർക്കത്തിലാണ് വിധി പ്രഖ്യാപിച്ചത്.

ഡൽഹി: സാമൂഹിക നന്മക്കായി സർക്കാരിന് എല്ലാ സ്വകാര്യസ്വത്തും ഏറ്റെടുക്കാനാവില്ലെന്നും എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളല്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ നിർണായക ഉത്തരവ്. ഇന്ത്യൻ ഭരണഘടനയിലെ 31 സി വകുപ്പ് സർക്കാരിന് നല്‍കുന്ന അധികാരത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രധാന വിധി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തർക്കത്തില്‍ വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ ബെഞ്ചിലെ എട്ട് ജഡ്ജിമാർ ഈ വിധിയോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസ് സുധാണ്‍ശു ധൂലിയ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. 1977-ല്‍ സുപ്രീം കോടതിയിലെ ഏഴംഗ […]

ശബരിമല തീർഥാടനം : മണ്ഡല മകരളവിളക്ക് കാലത്തേക്ക് കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിർണയിച്ച് കളക്ടർ ഉത്തരവിറക്കി 

കോട്ടയം : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു കൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി. ഒക്‌ടോബർ 25ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും, കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് […]

ബൈക്കിൽ കറങ്ങിനടന്ന് ചാരായ വിൽപ്പന ; പുഴയുടെ തീരം കേന്ദ്രീകരിച്ച്‌ ചാരായം വാറ്റിയിരുന്ന യുവാവ് പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വ്യാജ വാറ്റുമായി യുവാവിനെ എക്സൈസ് പിടികൂടി. ഏലംകുളം സ്വദേശിയായ ഹരിഹരൻ.പിയെ (25) ആണ് 30 ലിറ്റർ വാറ്റ് ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഏലംകുളം മാട്ടായ വള്ളോത്തുകടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച്‌ ചാരായം വാറ്റി വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ബൈക്കില്‍ കുപ്പികള്‍ ഒളിപ്പിച്ച്‌ ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ചായിരുന്നു യുവാവിന്‍റെ ചാരായ വില്‍പ്പന. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.യൂനുസിന്റെ നേതൃത്വത്തില്‍ നടത്തിയ […]

സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ഇനി മുതൽ ആന വേണ്ട, മതപരമായ ചടങ്ങുകൾക്ക് മാത്രം:  എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.   സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.   ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകാൻ പാടില്ല. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകളുടെ സമീപത്ത് നിന്ന് […]