play-sharp-fill

വൈക്കത്ത് ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടി കൊന്നത് മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് മൊഴി ; കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി കത്തി വാങ്ങി ; കൊലപാതകം ആസൂത്രണം ചെയ്തത് ഭാര്യ ശിവപ്രിയ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന കാരണത്താൽ ; ഇരട്ടക്കൊലപാതക കേസിലെ പ്രതി റിമാൻഡിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി നിധീഷിനെ റിമാൻഡ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങളോളം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി നിധീഷ് ഭാര്യ ശിവപ്രിയയും ഭാര്യയുടെ അമ്മ ഗീതയെയും വെട്ടിക്കൊന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ശിവപ്രിയയും നിതീഷും അകന്നാണ് കഴിയുന്നത്. ശിവപ്രിയ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന കാരണത്താലാണ് നിതീഷ് കൊലപാതകം ആസൂത്രണം […]

കോട്ടയം ജില്ലയിൽ നാളെ (06/ 11/2024) തെങ്ങണ, നാട്ടകം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി, പുതുച്ചിറ, പിൽജോ, സങ്കേതം, പമ്പ്ഹൗസ് എന്നീ ട്രാൻസ്ഫർമറുകളിൽ ( 06/11/24) 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി, ലീല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൻ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുക്കുളം, വയലിൽ പടി, […]

കമലയോ ട്രംപോ ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ ; ആദ്യഫല സൂചന രാവിലെ 10 മണിയോടെ

സ്വന്തം ലേഖകൻ വാഷിങ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപുമാണ് ഏറ്റുമുട്ടുന്നത്. വോട്ടെടുപ്പ് നാളെ പുലർച്ചെ 5.30 വരെ തുടരും. തുടർന്ന് വോട്ടെണ്ണൽ ഉണ്ടാകും. രാവിലെ 10 മണിയോടെ ഫലസൂചനകൾ ലഭ്യമായി തുടങ്ങും. ഇന്ത്യൻ സമയം ഏതാണ്ട് മൂന്നരയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ന്യൂ ഹാംപ്ഷയറിലെ ആറ് വോട്ടർമാർ മാത്രമുള്ള ചെറുടൗണായ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും […]

ഭാര്യക്കും ഭർത്താവിനും യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ; ഇയാൾ കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ തൊഴിൽ തട്ടിപ്പ് കേസിലെ പ്രതിയെന്ന് പോലീസ്; തൊഴിൽ തട്ടിപ്പിനായി സ്റ്റുഡൻസിനെയും സ്ത്രീകളെയും വലയിലാക്കുന്നത് സോഷ്യൽമീഡിയ വഴി

മാന്നാർ: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർക്കുഴിയിൽ വീട്ടിൽ അജിൻ ജോർജ് (30) ആണ് അറസ്റ്റിലായത്. ചെന്നിത്തല കാരാഴ്മ മൂലയിൽ വീട്ടിൽ സാം യോഹന്നാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂർ ഒല്ലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ സാം യോഹന്നാൻ സുഹൃത്ത് വഴി അജിൻ ജോർജിനെ പരിചയപ്പെടുകയും സാമിനും ഭാര്യക്കും യുകെയിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത പ്രതി 2 ലക്ഷം […]

പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്‌സിങ്ങ് ; വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയത് പുരുഷന്‍ ; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ വിഭാഗം ബോക്‌സിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖലീഫ് പുരുഷനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ ഗ്രാം ബോക്‌സിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ മത്സരത്തില്‍ താരത്തിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇമാനെ ഖലീഫിന് ആന്തരിക വൃഷണങ്ങളും എക്‌വൈ ക്രോമസോമുകളും ഉണ്ടെന്ന് പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ആശുപത്രിയിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ആശുപത്രിയിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് […]

എഡിഎം നവീൻ ബാബുവിൻ്റെ മരണം: പി പി ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ; അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീന്റെ കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതിയിൽ നടത്തിയ വാദത്തിന് ശേഷം പുറത്തിറങ്ങിയ വിശ്വൻ, മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. പി പി ദിവ്യ ഉയർത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കോൾ ഡീറ്റെയിൽസ്, ബാങ്ക് ഡീറ്റെയിൽസ്, സി സി […]

പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി അന്തരിച്ചു

കോട്ടയം: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി (98) അന്തരിച്ചു. പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്എംവി സ്കൂളിൽ പത്താം ക്ലാസ്സ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി വി രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി ആർ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്. 2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം […]

പൊലീസ് പോക്സോ കേസില്‍ കുടുക്കി ; യു​വാ​വ് പുഴയില്‍ ചാടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു ; 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം ; സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൽപ്പറ്റ: പനമരത്ത് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് കേസിന്റെ അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നൽകിയത്. ശനിയാഴ്ചയാണ് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പൊലീതിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പോലീസ് പോക്സോ കേസില്‍ കുടുക്കിയെന്നായിരുന്നു യുവാവിന്റെ ആരോപണം. സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും […]

വീട്ടിൽ അതിക്രമിച്ച് കയറി 14കാരിയെ പല തവണ ലൈംഗികാതിക്രമത്തിനിരയാക്കി; കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ 14 വയസുകാരിയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അൽഅമീനെയാണ് (36) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ 09, നവംബര്‍ 13 എന്നീ രണ്ട് ദിവസങ്ങളിലാണ് പ്രതി കുറ്റകൃത്യം ചെയ്തത്. പ്രതിയെ ശിക്ഷാവിധിക്കായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.  

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30

  തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.   കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.   വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ […]