play-sharp-fill

മുണ്ടക്കയത്ത് കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു ; നാല് പേർക്ക് കുത്തേറ്റു ;  ഒരാളുടെ നില ഗുരുതരം

മുണ്ടക്കയം : പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു.പാക്കാനം കാവനാൽ വീട്ടിൽ 110 വയസ്സുള്ള കുഞ്ഞി പെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആയിരുന്നു സംഭവം. നാലു പേർക്ക് കടന്നലിന്റെ കുത്തേറ്റു. ചികിത്സയിൽ കഴിയുന്ന കുഞ്ഞി പെണ്ണിന്റെ മകൾ തങ്കമ്മ ഐസിയുവിലാണ്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.

14 കാരിയെ പീഡിപ്പിക്കുന്നതിനിടെ ഫാക്ടറി മാനേജർ മരിച്ചു: പെൺകുട്ടിയാണ് വിവരം ഹോട്ടൽ ജീവനക്കാരെ അറിയിച്ചത്: ഹോട്ടലിൽ മുറിയെടുത്തത് വ്യാജ ആധാർ കാർഡ് കാണിച്ച്: ഒപ്പമുള്ളത് മകളാണെന്നും പറഞ്ഞു

മുംബൈ: 14കാരിയെ പീഡിപ്പിക്കുന്നതിനിടെ പ്രതി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ഒരു ഡയമണ്ട് ഫാക്ടറിയുടെ മാനേജരാണ് പ്രതി. നവംബർ 2 ന് മുംബൈയിലെ ഹോട്ടലില്‍ വച്ച്‌ അതേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെയാണ് മരിച്ചത്. ദരിദ്രമായ പശ്ചാത്തലമായിരുന്നു പെണ്‍കുട്ടിയുടേത്. പിതാവ് തളര്‍വാതരോഗിയായിരുന്നു. ഈ കുടുംബത്തിന് ഫാക്ടറി മാനേജരാണ് സാമ്പത്തിക സഹായം ചെയ്തിരുന്നത്. സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയെ മുംബൈയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 14കാരി ഫാക്ടറിയില്‍ ജോലിക്ക് പോയി […]

വിദേശയാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു ; യാത്ര മുടങ്ങി

തിരുവനന്തപുരം: വിദേശയാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ചികിത്സതേടിയ യാത്രക്കാരൻ യാത്ര റദ്ദാക്കി. എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാർജയിലേക്കു പോകുന്ന എയർ അറേബ്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു. ടെർമിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരൻ പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ പ്രതിരോധ കുത്തിവെപ്പെടുക്കാൻ ഡോക്ടർ […]

കാണാനില്ലെന്ന വീട്ടുകാരുടെ ഒറ്റ പരാതിയിൽ പൊളിഞ്ഞടങ്ങിയത് വമ്പൻ പദ്ധതികൾ; ഏലം എസ്റ്റേറ്റിൽ നിന്നും 300 കിലോ ഉണക്ക ഏലക്കായ മോഷ്ടിച്ച് കടത്തിയ മൂന്നംഗ സംഘത്തിലെ പ്രധാനി പിടിയിൽ

ഇടുക്കി: ഏലം എസ്റ്റേറ്റില്‍ നിന്നും 300 കിലോ ഉണക്ക ഏലക്കായ മോഷ്ടിച്ച്‌ കടത്തിയ മൂന്നംഗ സംഘത്തിലെ പ്രധാനി പിടിയില്‍. ശാന്തൻപാറ സ്വദേശിയും പുളിയൻമലയില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ എസ്‌ആർ ഹൗസില്‍ സ്റ്റാൻലി (44) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കട്ടപ്പന പാറക്കടവില്‍ ഉള്ള കേജീസ് എസ്റ്റേറ്റിലെ സ്റ്റോറില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായയാണ് മോഷണം പോയത്. തുടർന്ന് ഉടമ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. വഴിത്തിരിവായത് ബന്ധുക്കളുടെ പരാതി […]

സംസ്ഥാനത്ത് ഇന്ന് (06/11/2024) സ്വർണവില ഗ്രാമിന് 10 രൂപ കൂടി 7365 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (06/11/2024) സ്വർണവില ഗ്രാമിന് 10 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7365 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 58920 രൂപ

അടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല;12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; വനിതാ നേതാക്കളുടെ ‘മാനം’ വച്ച്‌ പോലീസ് കളിച്ചോ എന്നും സംശയം; സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്; പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കൾ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

പാലക്കാട്: കെപിഎം റീജന്‍സിയിലെ പരിശോധന പോലീസിനുണ്ടാക്കുന്നത് തീരാ നാണക്കേട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലും ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ല. അര്‍ദ്ധ രാത്രിയില്‍ വനിതാ പോലീസില്ലാതെ വനിതാ നേതാക്കളുടെ മുറിയിലേക്ക് പോലീസ് ഇരച്ചു കയറി. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു മഫ്തി പൊലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവു പരിശോധനയാണെന്ന് എസിപി മാധ്യമങ്ങളോടു പറഞ്ഞു. മുറിയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോണ്‍ഗ്രസ് […]

യുഡിഎഫ് നേതൃത്വം കള്ളപ്പണം വെച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നത്; കോൺഗ്രസ് പ്രവർത്തകർ താമസിച്ച ഹോട്ടലുകളിൽ നടത്തിയ പരിശോധന സ്വാഭാവികമായി നടത്തിയ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി

പാലക്കാട് : ഇന്നലെ കോൺഗ്രസ് പ്രവർത്തകർ താമസിച്ച ഹോട്ടലുകളിൽ നടത്തിയ പരിശോധന സ്വാഭാവികമായി നടത്തിയ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ഹോട്ടലുകളിൽ കള്ളപ്പണം എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയായിരുന്നു അത്. യുഡിഎഫ് പലരീതിക്കുള്ള പ്രസ്താവനകൾ ഇറക്കും അതിലൊന്നും യാതൊരു വസ്തുതയുമില്ല. ഇലക്ഷനിൽ വിജയിക്കാൻ വേണ്ടി ഏത് തന്ത്രവും പയറ്റുന്നത് ആരെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും പികെ ശ്രീമതി പ്രതികരിച്ചു. സാമർത്ഥ്യം ഉള്ളവർക്ക് സാമർത്ഥ്യം പോലെ ചെയ്യാമല്ലോ. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ […]

ആര് പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല; ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം

അമേരിക്കയിൽ ആര് തന്നെ പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം. ജോ ബൈഡന്റെ ഭരണകാലത്ത് പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സാങ്കേതികവിദ്യാരംഗത്തും സാങ്കേതികവിദ്യാരംഗത്തും ഇന്ത്യയുമായി മികച്ച പങ്കാളിത്തമാണ് അമേരിക്കയ്ക്കുണ്ടായിരുന്നത്. വരാനിരിക്കുന്ന ഭരണാധികാരിയുടെ കീഴിലും അതേ നയം തന്നെ അമേരിക്ക തുടരുമെന്നാണ് കരുതുന്നത്. പ്രതിരോധതലത്തിലുള്ള സഹകരണം, ഇന്ത്യയെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ ടയർ 1 പട്ടികയിൽ ഉൾപ്പെടുത്തിയത്, വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ഉൾപ്പെടുന്ന ടു പ്ലസ് ടു സംവാദങ്ങൾ, ക്വാഡ് എല്ലാം തന്നെ ഇന്ത്യാ അമേരിക്ക […]

‘എല്ലാം ഷാഫിയുടെ തന്ത്രം’;കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിനെ അറിയിച്ചത് കോൺഗ്രസിൽ നിന്ന് തന്നെ; പാലക്കാട് ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിൽ ഷാഫി പറമ്പലിനെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ

പാലക്കാട് :പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഷാഫി പറമ്പിലിനെ വിമർശിച്ച് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ. എല്ലാം ഷാഫിയുടെ തന്ത്രം എന്ന് പി സരിൻ ആരോപിച്ചു. കോൺഗ്രസിൽ നിന്ന് തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. പണം അവിടെ എത്തിയോ ഇല്ലയോ എന്നത് പരിശോധിക്കപ്പെടണമെന്ന് സരിൻ ആവശ്യപ്പെട്ടു. എല്ലാവരുടെ മുറികളിലും പരിശോധന നടത്താൻ പോലീസ് ശ്രമിച്ചിരുന്നു. എന്താണ് കോൺഗ്രസുകാരുടെ മുറികളിൽ പരിശോധന നടത്താൻ പോയപ്പോൾ തടഞ്ഞത്. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരണമെന്ന് സരിൻ പറഞ്ഞു. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, […]

ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ വേണ്ട; ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായവ നിർദേശിച്ച് തന്ത്രി കണ്ഠര് രാജീവര്; അയ്യപ്പഭക്തർ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമായി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നൽകി

പത്തനംതിട്ട: അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയുടെ മാർഗ്ഗനിർദ്ദേശം. ഇത് ദേവസ്വം ബോർഡും അംഗീകരിച്ചു. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കത്ത് നൽകി. ചന്ദനത്തിരി, കർപ്പൂരം, പനിനീര് എന്നിവ ഒഴിവാക്കണം. ഇവ ശബരിമലയിൽ ഉപയോഗിക്കുന്നില്ല പ്ലാസ്റ്റിക്കും വിലക്കിയിട്ടുണ്ട്. കെട്ടുനിറയ്‌ക്കുമ്പോൾ തന്ത്രിയുടെ നിർദേശം പാലിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1,252 ക്ഷേത്രങ്ങളിലുമുളള ഗുരുസ്വാമിമാരോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇതോടൊപ്പം […]