play-sharp-fill

ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു; ആശുപത്രിക്കും ഡോക്ടർക്കുമെതിരെ വിധി; 60000 രൂപയും 5% പലിശയും നൽകണം; ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്

തൃശൂർ: പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് എ ഡി സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്കേറ്റാണ് ടെന്നിസന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സ് റേ എടുത്തു. കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒടിഞ്ഞ കൈയ്യിൽ […]

പ്രഷർകുക്കർ പൊട്ടിത്തെറിച്ചു അപകടം: അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ കൈയിലിരുന്ന 9 മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു

  മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനാണ് പരിക്കേറ്റത്. പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനാണ് പരിക്കേറ്റത്.   ഉടൻ തന്നെ പരിക്കേറ്റ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി.

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം; മുലയം പറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ ഏക്കം13 ലക്ഷം രൂപ

തൃശ്ശൂർ: കൊമ്ബൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്ബ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്ബനെ എത്തിക്കാൻ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ നാട്ടാനകളില്‍ ലക്ഷണമൊത്ത ആനകളില്‍ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ്. രണ്ട് കണ്ണിലും കാഴ്ചക്കുറവുള്ള ആനയെ എഴുന്നള്ളിപ്പിന് എത്തിക്കുന്നത് പലപ്പോഴും വിവാദമായിരുന്നു. തൃശ്ശൂർ പൂരത്തിനടക്കം ആനയെ എഴുന്നള്ളിക്കുന്നത് നിയമപോരാട്ടത്തിലേക്ക് വരെ എത്തിയതാണ് ചരിത്രം. എങ്കിലും വൻ ആരാധക വൃന്ദമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിനെത്തുന്നത് ആനപ്രേമികള്‍ക്ക് ആവേശമാണ്. […]

അമേരിക്കക്കൊപ്പം ഡോണള്‍ഡ് ട്രംപ്: അണികളെ അഭിസംബോധന ചെയ്യാൻ ട്രംപ് ഫ്ലോറിഡയിലേയ്ക്ക്

  യുഎസ്: അമേരിക്കയുടെ 47-മത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വിജയിച്ചു. സ്വിങ് സ്‌റ്റേറ്റുകളായ ജോർജിയയും നോർത്ത് കാരൊളൈനയും ട്രംപ് പിടിച്ചെടുത്തു.   പെൻസിൽവേനിയയടക്കം അഞ്ച് സ്വിങ് സ്‌റ്റേറ്റുകളിലും ട്രംപാണ് മുന്നേറുന്നത്. റിപ്പബ്ലിക്കൻ ശക്‌തികേന്ദ്രങ്ങളിലും ട്രംപ് ആധിപത്യം നിലനിർത്തി. വിജയ സൂചനകൾ വന്നതിന് പിന്നാലെ റിപ്പബ്ലിക്കൻ ക്യാപിൽ അണികളെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് ട്രംപ്.   ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 227 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടിയിട്ടുണ്ട്. 153 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റിക് സ്‌ഥാനാർഥിയായ കമലയ്ക്ക് നേടാനായത്. 270 ഇലക്ടറൽ വോട്ടുകളാണ് പ്രസിഡന്റായി […]

ഷൊർണൂരിൽ ശുചീകരണ തൊഴിലാളികൾ ട്രെയിൻ ഇടിച്ചു മരിച്ച സംഭവത്തിൽ: 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റെയില്‍വേ പാലത്തില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരണപ്പെട്ട തമിഴ്‌നാട് സേലം സ്വദേശികളുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം.   കഴിഞ്ഞ ശനിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ശുചീകരണ തൊഴിലാളികൾ മരിച്ചത്.   പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും […]

കോട്ടയം പ്രസ് ക്ലബ് എസ്.എച്ച് മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം: കോട്ടയം പ്രസ് ക്ലബ് എസ്.എച്ച് മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.   മാധ്യമ പ്രവർത്തകർക്കുള്ള ചികിത്സാ പ്രിവിലേജ് കാർഡിന്റെ വിതരണ ഉദ്ഘാടനവും കോട്ടയം നഗരസഭ അധ്യക്ഷ നിർവഹിച്ചു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് മെഡിക്കൽ ക്യാമ്പ്. പ്രസ് ക്ലബ് അംഗങ്ങൾക്കു ചികിത്സാ ഇളവുകൾ ലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ് . ഗ്യാസ്ട്രോ എന്ററോളജി . ഷുഗർ, ബി.പി, കൊളസ്ട്രോൾ . ബി എം ഐ, യുറിക് ആസിഡ്, എച്ച് […]

പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ്; പ്രതിഷേധം തെരുവിലേക്ക്; ആയിരങ്ങളെ അണിനിരത്തിയുള്ള യുഡിഎഫിന്‍റെ പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ചിൽ സംഘര്‍ഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം; പൊലീസുമായി ഉന്തും തള്ളും

പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷം. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നൂറുകണക്കിനുപേരാണ് മാര്‍ച്ചിൽ പങ്കെടുക്കുന്നത്. മാര്‍ച്ചിൽ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നു. രാവിലെ 11.30ഓടെയാണ് മാര്‍ച്ച് […]

തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാൻ കേരളാ കോൺഗ്രസ് (എം): ജില്ലാ കമ്മറ്റിയംഗങ്ങളേയും ജില്ലയിൽ നിന്നുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പ് നവംബർ 8 – ന് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടത്തും.

കോട്ടയം : കേരളാ കോൺഗ്രസ് (എം) അറുപതിൻ്റെ നിറവിലെത്തിയിരിക്കുന്ന അവസരത്തിൽ കോട്ടയം ജില്ലയിൽ പാർട്ടി വിവിധങ്ങളായ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. അതിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റിയംഗങ്ങളേയും ജില്ലയിൽ നിന്നുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പ് നവംബർ 8-ാം തീയതി നടത്തപ്പെടുകയാണ്. ഈ ക്യാമ്പിൽ വരുന്ന ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തന പരിപാടികൾക്ക് പാർട്ടി രൂപം നൽകും. വാർഡ് തലം മുതൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധങ്ങളായ രൂപരേഖകൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെടും മദ്ധ്യതിരുവിതാംകൂറിലെ സമ്പദ്‌ഘടനയെ സാരമായി ബാധിക്കുന്ന റബ്ബർ വിലയി ടിവിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. […]

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: തൊട്ടടുത്ത് പെട്രോൾ പമ്പും ഇലക്ട്രിക് പോസ്റ്റും, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  ആലുവ: പെരുമ്പാവൂർ ആലുവ-മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 9 ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്.   കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തേക്കിറങ്ങി ഓടി. അപകടത്തിൽ കാർ ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് കാറിലെ തീ നിയന്ത്രണ വിധേയമാക്കിയത്. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റും ഉണ്ടായിരുന്നതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്കെന്ന് ദൃക്സാക്ഷികൾ.

ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു; 40 മുറികളിൽ 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്’; ബാക്കി മുറികളിൽ പരിശോധന നടത്താൻ യുഡിഎഫ് നേതാക്കൾ അനുവദിച്ചില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി; പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്‌പദമാണെന്നും കെ സുരേന്ദ്രൻ

പാലക്കാട്: ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 40 മുറികളിൽ 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ബാക്കി മുറികളിൽ പരിശോധന നടത്താൻ യുഡിഎഫ് നേതാക്കൾ അനുവദിച്ചില്ല. പോലീസ് സേനയെ വിന്യസിച്ചു പരിശോധന നടത്തിയില്ല. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി പണം ഇറക്കി എന്നാണ് മൊഴി. പാലക്കാട്ടെ ഹോട്ടലിൽ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തണമായിരുന്നു. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്‌പദമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കള്ളപ്പണം […]