കേന്ദ്ര സർക്കാർ ഔഷധ വിലവർദ്ധനവ് പിൻവലിക്കുക: ശാസ്ത്ര സാഹിത്യ പരിഷത്ത് :8 ഇനം മരുന്നുകളുടെ വില 50 ശതമാനത്തോളം വർദ്ധിപ്പിച്ചു.
കോട്ടയം: അവശ്യ മരുന്നുകളുടെ വിലവർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിട്ടുള്ളത്. ഔഷധനിർമ്മാണക്കമ്പിനികളുടെ ആവശ്യപ്രകാരം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വില വർദ്ധിപ്പിച്ചു. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായായി ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സക്കായി ഉപയോഗിക്കുന്നവയുമാണ്.പല മരുന്നുകളുടെയും നിലവിലുള്ള പരിധിയുടെ […]